Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം: കര്‍ഷക സമരത്തിന് പിന്തുണ; മലപ്പുറത്ത് അനിശ്ചിതകാല സമരം ആരംഭിച്ച് സംയുക്ത കര്‍ഷക സമിതി

മലപ്പുറം: ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ അനിശ്ചിത കാല സത്യഗ്രഹ സമരം ആരംഭിച്ചു. കളക്ടറേറ്റിന് മുന്നില്‍ ആരംഭിച്ച സത്യഗ്രഹം സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും സമരത്തില്‍ പങ്കെടുത്തു. എന്‍ജിഒ യൂണിയന്‍, കെഎസ്ഇബി ജീവനക്കാരുടെ സംയുക്ത സമിതി എന്നിവര്‍ സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി.

1

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ, കര്‍ഷക സമരത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കള്ള പ്രചാരണം നടത്തുകയാണെന്ന് സമര സമിതി ആരോപിച്ചു. ഈ സാഹചര്യത്തിലാണ് കിസാന്‍ സംഘര്‍ഷ് കോഡിനേറ്റര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിരിക്കുന്നത്. സമരത്തില്‍ വിവിധ വര്‍ഗ-ബഹുജന സംഘടനകളും സംസാരിച്ചു. കര്‍ഷകര്‍ക്കൊപ്പം നിന്ന് പോരാടിയ വാരിയന്‍ കുന്നന്റെ മണ്ണില്‍ നിന്നാണ് ഈ സമരമെന്ന് നേതാക്കള്‍ പറഞ്ഞു.

നമ്മുടെ പൂര്‍വികരാകുന്ന കര്‍ഷകര്‍ ചോര ചിന്തിയ മണ്ണാണിത്. ഈ മണ്ണെടുത്ത് മണത്ത് നോക്കിയാല്‍ നമ്മുടെ പൂര്‍വികരുടെ രക്തത്തിന്റെ മണമാണ് ഉണ്ടാവുക. അതേ രീതിയിലുള്ള സമരമാണ് ഇപ്പോള്‍ ഇന്ത്യയൊട്ടാകെ നടക്കുന്ന കര്‍ഷക സമരം. അതിന് സമാനമാണ് മലപ്പുറത്ത് നടത്തുന്ന ഐക്യദാര്‍ഢ്യ സമരമെന്നും ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു.

വരും ദിവസങ്ങളില്‍ കര്‍ഷകര്‍ സമരത്തിന്റെ ഭാഗമാകും. വിവധ വര്‍ഗ ബഹുജന സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചെത്തും. നേരത്തെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി എന്‍സിപി ലേബര്‍ സെല്‍ കോഴിക്കോട് ഇന്‍കംടാക്സ് ഓഫീസിനു മുന്നില്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ന്യായമായ അവകാശങ്ങള്‍ക്കായി കര്‍ഷകര്‍ നടത്തുന്ന സമരത്തിനു മുന്നില്‍ ഒരുനാള്‍ കേന്ദ്ര സര്‍ക്കാരിനു മുട്ടു മടക്കേണ്ടിവരുമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിച്ച എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ആലിക്കോയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+