എട്ട് വര്‍ഷത്തെ പ്രണയം, വിവാഹനിശ്ചയം.. പിന്നാലെ പെണ്‍കുട്ടിയുടെ ആത്മഹത്യ; പ്രതിശ്രുത വരന്‍ അറസ്റ്റില്‍
മലപ്പുറം: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. 22 കാരിയായ തൃക്കളിയൂര്‍ സ്വദേശിനി മന്യ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് 26 കാരനായ പ്രതിശ്രുത വരന്‍ കൈതമണ്ണില്‍ അശ്വിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അശ്വിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു തൃക്കളിയൂര്‍ സ്വദേശിനിയായ മന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മന്യയെ കണ്ടെത്തിയത്. സംഭവത്തില്‍ മലപ്പുറം അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം മന്യയുടെ മരണത്തില്‍ ദുരൂഹത ഉണ്ട് എന്നും അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിശ്രുത വരന്‍ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കി എന്ന് കണ്ടെത്തിയിരുന്നു.

എട്ട് വര്‍ഷമായി മന്യയും അറസ്റ്റിലായ അശ്വിനും തമ്മില്‍ പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറില്‍ ആണ് വീട്ടുകാരുടെ സമ്മതത്തോടെ ഇവരുടെ വിവാഹ നിശ്ചയം നടത്തി. ജോലിക്കായി വിദേശത്ത് എത്തിയ അശ്വിന്‍ പല കാരണങ്ങള്‍ പറഞ്ഞ് മന്യയുമായി ഫോണില്‍ വഴക്കിടാറുണ്ടായിരുന്നു. ഒരിക്കല്‍ വഴക്കിട്ട് തര്‍ക്കിച്ച് തെറ്റിപ്പിരിഞ്ഞു.

വിവാഹത്തില്‍ നിന്ന് അശ്വിന്‍ പിന്മാറിയതില്‍ മനംനൊന്താണ് മന്യയുടെ ആത്മഹത്യ എന്ന് അരീക്കോട് പൊലീസ് പറയുന്നു. മന്യയുടെ ഫോണ്‍ പരിശോധിച്ചതില്‍ ഇരുവരുടേയും ശബ്ദ സന്ദേശങ്ങളും മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അശ്വിനെ അറസ്റ്റ് ചെയ്തത്.

ഇരുവരുടേയും വാട്സാപ്പ് ചാറ്റ് പരിശോധിച്ചതില്‍ ആത്മഹത്യാ പ്രേരണയുള്ള ശബ്ദരേഖകള്‍ കണ്ടെത്തി. നിലവില്‍ ഐ പി സി 306 പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അശ്വിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications