മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് മോഴയാനയ്ക്ക് വായില്‍ മുറിവുകള്‍.... വനപാലകരുടെ സഹായം, പക്ഷേ ഭക്ഷണവും വെള്ളവുമില്ല!!

Google Oneindia Malayalam News

കരുവാരക്കുണ്ട്: മലപ്പുറത്തിന്റെ പേരില്‍ ആന ചെരിഞ്ഞ സംഭവത്തിന് പിന്നാലെ മറ്റൊരു ദാരുണ സംഭവം കൂടി. കല്‍ക്കുണ്ട് ആര്‍ത്തലക്കുന്നില്‍ നാല് ദിവസമായി അവശനിലയില്‍ കണ്ട മോഴയാനയ്ക്ക് വയറിലും വായയിലും മുറിവുകളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം കണ്ടെത്തിയത്. വായയിലെ മുറിവ് കാരണം ആനയക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതാണ് അവശതയ്ക്ക് കാരണം. കാട്ടില്‍ ആനകള്‍ തമ്മില്‍ കുത്ത് കൂടുമ്പോള്‍ ഇത്തരം മുറിവുകള്‍ സംഭവിക്കാറുണ്ട്.

1

മോഴയാനയ്‌ക്കേറ്റ മുറിവുകള്‍ ഇത്തരത്തിലുള്ളതാണെന്ന് സൂചനയുണ്ട്. ആര്‍ത്തലക്കുന്നിലെ തോട്ടത്തില്‍ നിലയുറപ്പിച്ച ഏകദേശം 15 വയസ്സോളം പ്രായം തോന്നിക്കുന്ന കാട്ടാനയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചികിത്സ നല്‍കി. ഉച്ചയ്ക്ക് ഒരു മണിയോടെ ആനയെ മയക്കുവെടിവെച്ചു. വെടിയേറ്റ ആന 20 അടിയോളം നടന്ന ശേഷം മയങ്ങി റബര്‍ മരത്തില്‍ ചാരി നിന്നു. തുമ്പിക്കൈയ്യും കാലുകളും വലിയ വടം ഉപയോഗിച്ച് മരത്തില്‍ കെട്ടിയാണ് ചികിത്സ നല്‍കിയത്.

അതേസമയം വായയിലെ മുറിവില്‍ മരുന്നു വെച്ചുകെട്ടിയിട്ടുണ്ട്. പ്രതിരോധ മരുന്നുകളും നല്‍കിയിട്ടുണ്ട്. അരമണിക്കൂര്‍ കഴിഞ്ഞ് മയക്കം വിട്ട അന അല്‍പ്പം നടന്ന ശേഷം തോട്ടത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. കുറച്ച് ദിവസം കൂടി ആനയെ തോട്ടത്തില്‍ നിന്ന് കയറ്റാതെ വനപാലകരുടെ നിരീക്ഷണത്തില്‍ നിര്‍ത്തും. കൂടുതല്‍ ചികിത്സ വേണമെങ്കില്‍ അതിന് ശേഷം വനംവകുപ്പ് നടത്തും. അവശനിലയിലായ മോഴയാന ചികിത്സ ഫലിച്ചാണ് രക്ഷപ്പെടുമെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ആന ദിവസം ചെല്ലും തോറും ക്ഷീണിച്ച് വരികയാണ്.

കയറ്റം കയറാനോ ഇറങ്ങാനോ ആനയ്ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് റബര്‍ തോട്ടത്തില്‍ തന്നെയാണ് ഇത് നില്‍ക്കുന്നത്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കുന്നില്ല. സാധാരണ കരുത്തില്‍ കൊമ്പനെ വെല്ലുന്നതാണ് മോഴയാന. എന്നാല്‍ ക്ഷീണിച്ച ആനയ്ക്ക് വെറും പത്തടി മാത്രമാണ് നടക്കാന്‍ സാധിക്കുന്നത്. നേരത്തെ പാലക്കാട്ട് തിരുവിഴാംകുന്നില്‍ കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം കണക്കിലെടുത്ത് വന്‍ സുരക്ഷയൊരുക്കിയാണ് വനപാലകര്‍ മോഴയാനയ്ക്ക് ചികിത്സ ഒരുക്കിയത്.

Malappuram
English summary
malappuram forest rangers helped wounded elephant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X