മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം സർക്കാർ കോളേജിലെ മോഷണം; പ്രതികളായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

Google Oneindia Malayalam News

മലപ്പുറം : ഗവൺമെന്റ് കോളേജിനുള്ളിൽ മോഷണം നടത്തിയ എസ് എഫ് ഐ പ്രവർത്തകരായ വിദ്യാർഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. 15 ദിവസത്തേക്ക് ആണ് പ്രതികളായ വിദ്യാർഥികളുടെ സസ്പെൻഷൻ. കുറ്റം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ പിന്നാലെ തീരുമാനം ഉണ്ടാകും.

ഇത് സംബന്ധിച്ച് കോളജിലെ അച്ചടക്ക സമിതി അന്വേഷിക്കുമെന്നാണ് വിവരം. അതേസമയം, ജൂലൈ 7 നായിരുന്നു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. 7 വിദ്യാർത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തതിരുന്നത്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും കെ എസ്‌ യു യൂണിറ്റ് പ്രസിഡന്റും ഉൾപ്പെടെയുള്ള ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ims

ഏകദേശം ഒരു ലക്ഷം രൂപ മൂല്യമുള്ള ഉപകരണങ്ങളാണ് മലപ്പുറം ഗവൺമെന്റെ കോളേജിൽ നിന്ന് ഏഴു പേർ മോഷ്ടിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇൻവെർട്ടർ ബാറ്ററികളും പ്രൊജക്ടറും ഉൾപ്പെടെ പ്രവർത്തകർ മോഷ്ടിച്ചു. സംഭവത്തിൽ , എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി കണ്ണൂർ തലശ്ശേരി സ്വദേശി വിക്ടർ ജോൺസൺ, കോഴിക്കോട് നന്മണ്ട ആദർശ് രവി , കെ എസ് യു യൂണിറ്റ് പ്രസിഡന്റ് അരീക്കോട് ആത്തിഫ്, പാണ്ടിക്കാട് ജിബിൻ, വള്ളുവമ്പ്രം നീരജ് ലാൽ , പന്തല്ലൂർ ഷാലിൻ, മഞ്ചേരി സ്വദേശി അഭിഷേക് തുടങ്ങിയവരെ ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം , അറസ്റ്റിലായ പ്രവർത്തകരെ എസ് എഫ് ഐ പുറത്താക്കിയിരുന്നു. എസ് എഫ് ഐ സംഭവത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എസ് എഫ്‌ ഐ പ്രവര്‍ത്തകരായ വിക്ടര്‍ ജോണ്‍സണ്‍, ആദര്‍ശ് രവി, നീരജ് ലാല്‍, അഭിഷേക് എന്നിവരെയാണ് എസ് എഫ് ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കിയത്.

നഗരസഭാ കൗണ്‍സിലറുടെ കടയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍; പിടിച്ചെടുത്തത് 3,600 പാക്കറ്റ്നഗരസഭാ കൗണ്‍സിലറുടെ കടയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍; പിടിച്ചെടുത്തത് 3,600 പാക്കറ്റ്

അതേസമയം, ഇൻവെർട്ടർ ബാറ്ററികളും പ്രൊജക്ടറും ഉൾപ്പെടെ മോഷണം പോയതായി ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. 11 ബാറ്ററികളും പ്രൊജക്ടറുകളുമാണ് വിവിധ ഡിപ്പാർട്ട്‌മെൻറുകളിൽ നിന്ന് മോഷ്ടിക്കപ്പെട്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം , ഉർദു , കെമിസ്ട്രി , ഇസ്‌ലാമിക് ഹിസ്റ്ററി , എന്നീ വിഭാഗത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഇൻവെർട്ടർ ബാറ്ററികളിൽ അഞ്ചെണ്ണം ആണ് ഉപയോഗിക്കാൻ കഴിയാത്തവയെന്നാണ് കോളേജ് അധികൃതർ പറഞ്ഞത്.

പ്രണയം നിരസിച്ചതിന്റെ പേരില്‍ പ്രതികാരം വീട്ടാനെത്തി; യുവാവിനെ 14കാരി നേരിട്ടതിങ്ങനെപ്രണയം നിരസിച്ചതിന്റെ പേരില്‍ പ്രതികാരം വീട്ടാനെത്തി; യുവാവിനെ 14കാരി നേരിട്ടതിങ്ങനെ

അതേസമയം , കെമിസ്ട്രി വിഭാഗത്തിൽ ഉളളതായിരുന്നു പ്രോജക്ടറുകളില്‍ ഒന്ന്. സംഭവത്തിന് പിന്നാലെ , കോളോജ് പ്രിന്‍സിപ്പല്‍ പൊലീസിൽ പരാതി നൽകിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. എന്നാൽ, പ്രവർത്തകർ മോഷ്ടിച്ച വസ്തുക്കള്‍ മറ്റ് പല കടകളില്‍ കൊണ്ടു പോയി വിറ്റതായി പ്രതികള്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

Malappuram
English summary
Malappuram Govt College theft case: students were suspended from the college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X