Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: കിടിലന്‍ പാട്ട്; അടിപൊളി ഡാന്‍സ്... മലപ്പുറത്തെ പെണ്‍കുട്ടികളുടെ ഓണാഘോഷം വൈറല്‍

മലപ്പുറം: ജില്ലയിലെ ഒരു സ്‌കൂളില്‍ നടന്ന ഓണാഘോഷ വീഡിയോ വൈറല്‍. ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരിക്കുന്ന ആഘോഷം നടന്നത് വണ്ടൂരിലെ ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ്. ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകളിലൊന്നില്‍ ശശി തരൂര്‍ എംപി ലൈക്ക് ചെയ്തതും എപി അനില്‍കുമാര്‍ എംഎല്‍എ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചതുമെല്ലാം എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.

ഓണാഘോഷത്തിലെ വ്യത്യസ്ത രീതികള്‍ കേരളത്തില്‍ പുതുമയല്ലെങ്കിലും ഹിജാബ് ധരിച്ചുള്ള പെണ്‍കുട്ടികളുടെ നൃത്തമാണ് ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലെ മതനിരപേക്ഷതയും ഐക്യവും സൂചിപ്പിച്ചുകൊണ്ടാണ് പലരും ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. അടുത്തിടെ കര്‍ണാടകയില്‍ ഹിജാബ് വലിയ വിവാദമായിരുന്നു. സ്‌കൂളില്‍ സര്‍ക്കാര്‍ വിലക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവാദം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

p

ഈ വേളയിലാണ് ഹിജാബ് ധരിച്ച് ഓണാഘോഷത്തില്‍ പെണ്‍കുട്ടികള്‍ പങ്കെടുത്ത വീഡിയോ വൈറലായിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് കേരളത്തിന്റെ സാമൂഹിക പശ്ചാത്തലമെന്ന് കൂടി വീഡിയോക്ക് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു.

കോമ്രേഡ് മഹാബലി എന്ന ട്വിറ്റര്‍ പ്രൊഫൈലിലെ പോസ്റ്റിനാണ് ശശി തരൂര്‍ ലൈക്ക് ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്‌കൂളിലെ ഓണാഘോഷം എന്ന് വ്യക്തമാക്കിയ ശേഷം, ഓണം ഹിന്ദു ആഘോഷമാക്കുന്നവര്‍ക്കും ഹിജാബ് നിരോധിച്ച അയല്‍ സംസ്ഥാനത്തിനും സമര്‍പ്പിക്കുന്നുവെന്നും ട്വീറ്റില്‍ കുറിച്ചിരിക്കുന്നു. കടുവ സിനിമയിലെ പാലേപ്പള്ളി എന്ന് തുടങ്ങുന്ന ഗാനത്തിന് വിദ്യാര്‍ഥികളും അധ്യാപികമാരും നൃത്തം ചെയ്യുന്ന വീഡിയോ ആണ് അനില്‍ കുമാര്‍ എംഎല്‍എ എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേരളത്തിലെ ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ ഓണം ആഘോഷിക്കുന്നു. ഓണം കേരളത്തിലെ ജനങ്ങളുടെ ഉല്‍സവമാണ്. ഹിന്ദുത്വവാദികള്‍ പറയുന്ന പോലെ ഹിന്ദുവിന്റെ മാത്രം ആഘോഷമല്ല- സ്വീഡനിലെ ഉപ്‌സല യൂണിവേഴ്‌സിറ്റി പ്രഫസര്‍ അശോഖ് സ്‌വൈന്‍ ട്വീറ്റ് ചെയ്തിരിക്കുന്നു. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ ട്വീറ്റിനും വീഡിയോക്കും ലൈക്കടിച്ചിരിക്കുന്നത്.

വണ്ടൂര്‍ എംഎല്‍എ എപി അനില്‍കുമാര്‍ പങ്കുവച്ച വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+