താനൂര്‍ ഒട്ടുമ്പ്രം ബീച്ചില്‍ ഹൗസ് ബോട്ട് മുങ്ങി അപകടം; മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് മലപ്പുറം എസ്പി
മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂര്‍ ഒട്ടുമ്പ്രം തൂവല്‍ തീരത്ത് ഹൗസ് ബോട്ട് മുങ്ങി അപകടം. അപകടത്തില്‍ 21 പേര് മരിച്ചതായാണ് വിവരം. നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിരവധി പേര് അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടിയിലേയും താനൂരിലേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് വെകീട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ശിങ്കാര ബോട്ട് ആണ് അപകടത്തില്‍പ്പെട്ടത്. അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

ഹൗസ് ബോട്ടില്‍ 35 പേരുണ്ടായിരുന്നു എന്നാണ് അനൗദ്യോഗിക വിവരം. അതേസമയം മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മലപ്പുറം എസ്പി പറഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം താനൂരിലേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വെളിച്ചക്കുറവ് തടസം സൃഷ്ടിക്കുന്നുണ്ട്. ആറ് പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബോട്ട് കരക്കെത്തിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് താനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ കെ പി നിസാമുദ്ദീന്‍ അറിയിച്ചു.
40 ഓളം ആളുകളെ ടിക്കറ്റ് കൊടുത്ത് ബോട്ടിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട് എന്നാണ് നിസാമുദ്ദീന്‍ പറഞ്ഞു. ആറ് മണിക്ക് ശേഷം വിനോദയാത്ര ബോട്ടുകള്‍ സാധാരണഗതിയില്‍ സര്‍വീസ് നടത്താറില്ല എന്നും അദ്ദേഹം പറഞ്ഞു. കരയില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് അപകടം നടന്നത് എന്നാണ് ബോട്ടിലുണ്ടായിരുന്ന ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഓലപ്പീടിക സ്വദേശി സിദ്ദീഖ് (35), മക്കള്‍ ഫാത്തിമ മിന്‍ഹ (12), ഫൈസാന്‍ (4), പരപ്പനങ്ങാടി സ്വദേശി സൈതലവിയുടെ മക്കളായ ഹസ്ന (18), സഫ്ല(7), പരപ്പനങ്ങാടി ആലില്‍ ബീച്ച് സ്വദേശി ജല്‍സിയ ജാബിര്‍, പട്ടിക്കാട് സ്വദേശി അന്‍ഷിദ്, പട്ടിക്കാട് സ്വദേശി അസീമിന്റെ മകന് അഫ്ളാഹ് (7), ആവായില്‍ ബീച്ച് സ്വദേശി റസീന കുന്നുമ്മല്‍, താനൂര്‍ കണ്ട്രോള് റൂമിലെ പൊലീസുകാരന് സദറുദ്ദീന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് തിരിച്ചറിഞ്ഞത്.
അപകടത്തില്‍ രക്ഷപ്പെട്ട 11 പേര് വിവിധ ആശുപത്രിയിലായി ചികിത്സയിലുണ്ട്. എന്നാല്‍ എത്ര പേര് ബോട്ടിലുണ്ടായിരുന്നു എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് അവസാനിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച തൃശൂരില്‍ നിന്ന് എന്‍ഡിആര്‍എഫ് സംഘം തിരച്ചിലിനായി എത്തും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തിങ്കളാഴ്ച താനൂരിലെത്തും. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് ആണ് അപകടത്തില്‍പ്പെട്ടത്.
Relationship Tips: വിവാഹമോചനം തെറ്റാണോ..? ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്
തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂരങ്ങാടി എംകെഎച്ച് ആശുപത്രി, പരപ്പനങ്ങാടി നഹാസ് ആശുപത്രി, താനൂര്‍ മിഷന് ആശുപത്രി, താനൂര്‍ ദയ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, കോട്ടക്കലിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ബോട്ടപകടത്തില്‍ ഇരയായവരെ എത്തിച്ചിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് മുന്‍പ് പൂര്‍ത്തിയാക്കി കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications