Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയും കേന്ദ്രസര്‍ക്കാറും നടത്തുന്നത് ഉന്‍മൂലന രാഷ്ടീയം: ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ്

മലപ്പുറം: ബി.ജെ.പിയും കേന്ദ്രസര്‍ക്കാറും നടത്തുന്നത് ഉന്‍മൂലന രാഷ്ടീയമെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍. മുസ്ലിങ്ങള്‍ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ദളിത്, പിന്നോക്ക വിഭാഗങ്ങളും ഈ ഉന്‍മൂലനത്തിന്റെ ഇരകളാണെന്നും ഇത് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സങ്കല്‍പ്പത്തിനു വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങീ സമൂഹത്തിലെ എല്ലാവരും ഭരണകൂട പിന്തുണയോടെയുള്ള ഫാസിസ്റ്റ് അക്രമത്തിന്റെ ഇരകളാണ്. പൗരത്വ രജിസ്റ്റര്‍ എന്ന പേരില്‍ അസമിലെ നാല്‍പത് ലക്ഷത്തോളം സ്ഥിരതാമസമക്കാരെ പുറത്താക്കിയതും ഈ ഉന്‍മൂലന രാഷ്ടീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജി.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ നീക്കങ്ങള്‍ക്കു തടയിടുന്നതില്‍ കോണ്‍ഗ്രസിന് നിര്‍ണായക പങ്ക് വഹിക്കാനാവും. നിര്‍ഭാഗ്യവശാല്‍ അത് നടപ്പക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

muhammedsulaiman-

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര ബദലും സര്‍ക്കാറും രൂപീകരിക്കുന്നതില്‍ ഇടതുപക്ഷത്തിന് നിര്‍ണായക പങ്കുവഹിക്കാനുണ്ട്.2003ല്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍ക്കിഷന്‍ സിങ് സുര്‍ജിതാണ്. 2004ലെ തിരഞ്ഞെടുപ്പില്‍ 64 സീറ്റോടെ ഇടതുപക്ഷം ഇന്ത്യന്‍ രാഷ്ര്ടീയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിശ്വസിക്കാന്‍ കഴിയുന്നതും കൂറുമാറാത്തതുമായ കക്ഷികള്‍ ഇടതു പാര്‍ട്ടികളാണ്.

ഇക്കാര്യത്തില്‍ അവരോളം വിശ്വസിക്കാവുന്ന മറ്റൊരു പാര്‍ട്ടിയും ഇന്ത്യയിലില്ല. സീറ്റുകളുടെ കാര്യത്തില്‍ കുറവുണ്ടെങ്കിലും നിലപാടിന്റെ കാര്യത്തില്‍ അവര്‍ എന്നും മുന്നില്‍ തന്നെയാണ്. ഫാഷിസത്തെ ചെറുത്തു തോല്‍പിക്കാന്‍ എല്ലാ അവസരത്തിലും അവര്‍ ശ്രമിച്ചിട്ടുണ്ട്. മോദി പ്രധാനമന്ത്രിയാവുമ്പോഴും ശക്തമായ നിലപാടുമായാണ് കേരളത്തില്‍ ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായിയും മുന്നോട്ടു പോവുന്നത്.


2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം തൂത്തുവാരും. കോണ്‍ഗ്രസിന്റെയും മുസ്്‌ലിംലീഗിന്റേയും രാഷ്ര്ടീയ അസ്തിത്വം തന്നെ ഇല്ലാതാവും. ബാബരി മസ്ജിദ് തകര്‍ച്ചയോടെ ലീഗില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കി എല്ലാനിലയിലും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷ പിന്നോക്ക ദലിത് ആദിവാസി ജനവിഭാഗങ്ങളെ ദ്രോഹിക്കുന്ന നിലപാടുകളും വര്‍ഗീയ അജണ്ടകളുമാണ് അവര്‍ പിന്തുടരുന്നത്. പശുവിന്റെയും പൗരത്വത്തിന്റേയും പേരില്‍ മുസ്്‌ലിംകളെ ഒറ്റപ്പെടുത്താനും ദ്രോഹിക്കാനുമാണ് അവരുടെ പുറപ്പാട്.

എതിര്‍പക്ഷത്ത് നില്‍ക്കുന്ന രാഷ്ര്ടീയ നിലപാടുകള്‍ പുലര്‍ത്തുന്നവരെ വകവരുത്തുന്ന സമീപനമാണ് അവര്‍ തുടരുന്നത്. കൂട്ടുകക്ഷി ഭരണമാണ് ഇനി ഇന്ത്യയില്‍ പ്രതീക്ഷിക്കാവുന്നത്. കോണ്‍ഗ്രസിനൊപ്പം മമതയും മായാവതിയും എല്ലാം ഒരുമിക്കേണ്ടിവരും. ആര്‍ക്കും പ്രധാനമന്ത്രിയാകാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പ്രാദേശിക കക്ഷികള്‍ ശക്തിപ്പെട്ടുവരികയാണ്. ഫാഷിസത്തെ തടയാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അദ്ദേഹം പറഞ്ഞു.

മലപ്പുറം പ്രസ് ക്ലബിന്റെ അഥിതി പരിസംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, വൈസ് പ്രസിഡന്റ് സി എച്ച് മുസ്തഫ, സംസ്ഥാന സെക്രട്ടറിയേറ്റംഗം അന്‍വര്‍ സാദത്ത്, ജില്ലാ പ്രസിഡന്റ് സമദ് തയ്യില്‍, സെക്രട്ടറിമാരായ സി പി അബ്ദുല്‍ വഹാബ്, റഹ്്മത്തുല്ല ബാവ, പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, വൈസ് പ്രസിഡന്റ് കെ പി ഒ റഹ്്മത്തുല്ല, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി അംഗം സമീര്‍ കല്ലായി പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+