Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്പുറത്ത് വെച്ച് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു: അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: പെട്രോള്‍ പമ്പില്‍നിന്നും ബൈക്കില്‍ പെട്രോളടിച്ച് മടങ്ങുന്നതിനിടെ മമ്പുറത്ത് വെച്ച് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്. ചെമ്മാട് സന്‍മനസ് റോഡിലെ പരേതനായ മേലറക്കല്‍ മുഹമ്മദ് ഹാജിയുടെ മകന്‍ അഹമ്മദ് കബീര്‍ (22) ആണ് മരിച്ചത്. ചെമ്മാട് കോഴിക്കോട് റോഡിലെ വലിയപീടിയേക്കല്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ റമീസ് (16), ചെമ്മാട് കുമ്പംകടവ് റോഡ് സ്വദേശി ചെമ്മലപ്പാറ ഹംസക്കോയയുടെ മകന്‍ ഇര്‍ഫാനുല്‍ ഹഖ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഇര്‍ഫാന്റെ നില ഏറെ ഗുരുതരമാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മമ്പുറം കാവുങ്ങല്‍ പാറയില്‍ വെച്ചാണ് അപകടം.

അടുത്ത മാസം ചെമ്മാട് നടക്കുന്ന എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവുമായി ബന്ധപ്പെട്ട് നടന്ന യോഗം കഴിഞ്ഞ് ബൈക്കില്‍ എണ്ണയടിക്കുന്നതിന്നായി തലപ്പാറയില്‍ പോയി മമ്പുറം മഖാം വഴിതിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. മമ്പുറം കാവുങ്ങല്‍ പാറയിവ് വെച്ച് കബീര്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. ഉടന്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കബീറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ahmmedkabeer-

മറ്റുള്ളവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അഹമ്മദ് കബീര്‍ ചെമ്മാട്ടെ റോയല്‍ മെഡിക്കല്‍ ഷോപ്പിലെ ജീവകാരനാണ്. മാതാവ്: വരമ്പ നാലുങ്ങല്‍ ഖദീജ, മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിരൂങ്ങാടി വലിയപള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. നിസ്‌കാരത്തിന് സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി.


മരിച്ച അഹമ്മദ് കബീര്‍ (22)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+