മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമ്പൂരില്‍ വ്യാപക നാശനഷ്ടം: കാലവര്‍ഷക്കെടുതിയില്‍ വിറങ്ങലിച്ച് മലപ്പുറം, വീടുകള്‍ തകര്‍ന്നു!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലയോരമേഖലയില്‍ ദിവസങ്ങളായി പെയ്യുന്ന ചോരാത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ അമരമ്പലം പഞ്ചായത്തിലൂടെ കടന്നു പോവുന്ന കുതിരപ്പുഴ, കോട്ടപ്പുഴ, ചെരങ്ങാതോട്, ചെറായിതോട് എന്നിവ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെ നൂറുക്കണക്കിന് വീടുകള്‍ ബുധനാഴ്ച്ച മുതല്‍ വെള്ളം കയറി. അമരമ്പലം പഞ്ചായത്തില്‍ മാത്രം നാലോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

മാമ്പറ്റ കോട്ടക്കുളത്തില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി, വെള്ളക്കൊട്ട് തുടര്‍ന്നാല്‍ പകുതിയോളം വരുന്ന വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്, ചുള്ളിയോട് ഉണ്ണിക്കുളം റോഡില്‍ ഒരുവീട് ഭാഗികമായി തകരുകയും ചെയ്തു. മാമ്പറ്റ കോട്ടക്കുളത്തില്‍ തൊട്ടിയില്‍ അബു, ചീനിക്കല്‍ അഷറഫ്, പൊന്‍മളതൊടിക നബീസ, പനോലന്‍ സീനത്ത്, മമ്പാടന്‍ കോയ, അബൂബക്കര്‍, എന്നിവരുടെ വീടുകള്‍ വെള്ളക്കെട്ടിനാലും, ചോലക്കല്‍ മുനീറിന്റെ വീട് സമീപത്തെ തോടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നതിനാലുമാണ് തകര്‍ച്ചാ ഭീഷണി നേരിടുന്നത് ചുള്ളിയോട് ചക്കിയുടെ വീടും സമീപത്തെ തൊടിന്റെ സമീപത്തെ സംരക്ഷണ ഭിത്തിതകര്‍ന്നാണ് വീടിന്റെ അടുക്കള വശം തകരാന്‍ കാരണമായത്.

floodmalappuram-

കരുളായി റോഡില്‍ വെള്ളോലി കയറ്റത്തില്‍ റോഡില്‍ ചതുപ്പ് രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു.കഴിഞ്ഞ ദിവസം രാത്രിയോടെ നടുറോഡിലെ ചതുപ്പില്‍ നാല്ചക്ര വാഹനം അപകടത്തില്‍പ്പെട്ടു. കരുളായി പൂക്കോട്ടുംപാടം പാതയില്‍ ചതുപ്പ് രൂപപ്പെട്ടതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. പൂക്കോട്ടുംപാടം എടക്കര ബസ് സര്‍വ്വീസും നിലച്ചത് യാത്രാ ദുരിതത്തിനും ഇടയായിട്ടുണ്ട്. കനത്ത മഴയില്‍ മണ്ണ് താഴ്ന്ന് ചതുപ്പ് രൂപപ്പെട്ട നിലയിലാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ മര കഷണങ്ങള്‍ ചതുപ്പിന് കുറുകെ ഇട്ട് ഇരുചക്രവാഹനങ്ങള്‍ കടന്ന് പോകാന്‍ സൗകര്യമൊരുക്കി. എന്നാല്‍ വലിയ വാഹനങ്ങള്‍ കടന്ന് പോകാന്‍ ആവാത്തതിനാല്‍ നിരവധി പേര്‍ യാത്രാദുരിതത്തിലാണ്

കുതിരപ്പുഴ കരകവിഞ്ഞ് ഗതിമാറി ഒഴുകിയതോടെ അമരമ്പലത്ത് രണ്ടു വീടുകള്‍ തകര്‍ന്നു. 100 മീറ്ററോളം ഉയര്‍ന്ന പ്രദേശത്തേക്ക് വെള്ളം കയറി. അമരമ്പലം സൗത്ത് ശിവക്ഷേത്രത്തിന് സമീപം വരെ വെള്ളമെത്തി. കൃസ്തുരാജ സെന്റ് മേരീസ് ദേവാലയം വെള്ളത്തിലായി. അമരമ്പലം പാലത്തിനൊപ്പം വെള്ളം കയറി. അമരമ്പലം സൗത്ത് പാലത്തിന് സമീപം ഏഴ് കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ തന്നെ ഇവരെ ബന്ധു വീടുകളിലേക്കും മറ്റും മാറ്റി പാര്‍പ്പിച്ചിരുന്നു. നന്നമ്പ്ര ദേവകി, നന്നമ്പ്ര ഗോപാലകൃഷ്ണന്‍, കിഴക്കേപറമ്പില്‍ രാജശേഖരന്‍ എന്നിവരുടെ വീടുകള്‍ തകര്‍ന്നു. ഗോപാലകൃഷ്ണന്റെ വീട് പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്. കോലോത്തുവീട്ടില്‍ മോഹനനും കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. അപകടം മുന്നില്‍ കണ്ട് കാഴ്ച വൈകല്ല്യമുള്ള മോഹനനെയും കുടുംബത്തേയും രാത്രി 12.30 ഓടെയാണ് മാറ്റി. ഒരുമണിയോടെയാണ് വീട് തകര്‍ന്നത്.

അമരമ്പലം പാലത്തിനു സമീപത്തുള്ള മേക്കര റോയി ജോസഫ്, പരപ്പനാട്ട് സലിന്‍ , പരപ്പനാട്ട് അന്നമ്മ, ചെറായിയിലെ ചോലക്കല്‍ ഷൗക്കത്തലി, വെള്ളമുണ്ട ഉസ്മാന്‍, ചോലക്കല്‍ മന്‍സൂറലി, ചോലക്കല്‍ മുസ്തഫ എന്നിവരുടെ വീടുകളിലും വെള്ളം കയറി. അമരമ്പലം സൗത്തിലുള്ള കാട്ടുങ്ങല്‍ കമറുദീന്റെ ഫര്‍ണ്ണിച്ചര്‍ഷെഡില്‍ വെള്ളംകയറി മര ഉരുപ്പിടികള്‍ ഒലിച്ചു പോയി, രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ട്. ചെറായി പാലക്കുഴി സെബാസ്റ്റിയന്റ കോഴിഫാമിലെ 7500 ഓളം വരുന്ന കോഴികള്‍ ഒലിച്ചുപോയി. 45 ദിവസം വരുന്ന കോഴികളാണ്. നാലു ഷെഡുകളിലായി വളര്‍ത്തിയിരുന്ന ഫാമിലേക്ക് കതിരപ്പുഴ ഗതി മാറി ഒഴുകിയതോടെയാണ് വെള്ളം കയറാന്‍ ഇടയാക്കിയത്. പ്രദേശത്ത് ശക്തമായ തുടരുന്നതിനാലും, പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനാലും അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ ഈ വര്‍ഷം കര്‍ക്കിടക വാവ് ബലിതര്‍പ്പണം ഉണ്ടായിരിക്കുന്നതല്ല. ഭക്തജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം

Malappuram
English summary
Malappuram Local News about natural disasater
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X