മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുക്കുപണ്ടം പണയംവെച്ച് 10ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍, പ്രതി തട്ടിപ്പ് നടത്തിയത് 14തവണ, ഒരേതരം ആഭരണങ്ങള്‍ പലതവണ പണയം വെച്ചു!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുക്കുപണ്ടം പണയംവെച്ച് 10ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍, പ്രതി തട്ടിപ്പ് നടത്തിയത് 14തവണയെന്നും പോലീസ്. മലപ്പുറം നഗരത്തിലെ സ്വകാര്യ പണമിടപാട് കേന്ദ്രത്തിലാണ് പ്രതി മുക്കുപണ്ടം പണയംവെച്ച് പത്ത് ലക്ഷം രൂപയിലധികം തട്ടിയെടുത്തത്. പ്രതിയുടെ തട്ടിപ്പ് കണ്ടെത്തിയ പോലീസ് പിന്നീട് തൊണ്ടിമുതല്‍ സഹിതം പ്രതിയെ പിടികൂടുകയായിരുന്നു.

ത്രിപുരയിൽ കളി തുടങ്ങി; സിലിബസിൽ ലെനിനും സ്റ്റാലിനും മാത്രം, എല്ലാം മാറ്റണം, ഇനി എൻസിഇആർടി സിലബസ്?

കോഡൂര്‍ മങ്ങാട്ടുപാലം പലേക്കോടന്‍ മുഹമ്മദ് മുസമ്മില്‍(28)നെയാണ് മലപ്പുറം സി.ഐ എ. പ്രേംജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പതിനാല് തവണകളായാണ് മുക്കുപണ്ടം പണയം വെച്ച് പ്രതി തട്ടിപ്പ് നടത്തിയത്. ഒരേതരം ആഭരണങ്ങള്‍ പലതവണ ഈട് വെച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം വ്യാജമെന്ന് കണ്ടെത്തിയത്. ഓരോ മോഡലിലുള്ള സ്വര്‍ണം പ്രതി പലതവണകളായി മുക്കുപണ്ടം വാങ്ങുകയായിരുന്നുവെത്രെ.

Mussamil

സ്വര്‍ണാഭരണം മാലയടക്കമുള്ള പലതവണ പണയംവെക്കാന്‍ കൊണ്ടുവരുന്നത് കണ്ടതോടെയാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. ഇതോടെ ജീവനക്കാര്‍ ഇയാള്‍ പണയംവെക്കാന്‍ കൊണ്ടുവന്ന സ്വര്‍ണം പരിശോധിച്ചത്. ഒറ്റനോട്ടത്തില്‍ സ്വര്‍ണമെന്ന് തോന്നിക്കുന്ന ആഭരണം ശരിക്കും ഉരച്ചുനോക്കിയപ്പോഴാണ് വിരുതന്റെ തട്ടിപ്പ് മനസ്സിലാക്കിയത്. ഇതോടെ ജീവനക്കാര്‍ഇയാള്‍ പണയംവെച്ച മറ്റു ആഭരണങ്ങളും എടുത്ത് പരിശോധിച്ചതോടെയാണ് പ്രതിയുടെ വഞ്ചന മനസ്സിലായത്. ഇതോടെ മലപ്പുറം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രതി കോഡൂര്‍ മങ്ങാട്ടുപാലം തലയെക്കോടന്‍ മുഹമ്മദ് മുസമ്മില്‍(28)നെ പോലീസ് കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്. പ്രതി ഇതെ മറ്റെവിടെയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും. മലപ്പുറം സി.ഐ എ. പ്രേംജിത്തിനോടൊപ്പം മലപ്പുറം എസ്.ഐ. മുഹമ്മദ് റഫീഖ്, എസ്.സി.പി.ഒമാരായ രജീഷ്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Malappuram
English summary
Malappuram Local News about cheating case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X