കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയിൽ കളി തുടങ്ങി; സിലിബസിൽ ലെനിനും സ്റ്റാലിനും മാത്രം, എല്ലാം മാറ്റണം, ഇനി എൻസിഇആർടി സിലബസ്?

Google Oneindia Malayalam News

ദില്ലി: തൃപുരയിൽ പാഠപുസ്തകങ്ങളിൽ മാറ്റത്തിനൊരുങ്ങി മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ലെനിനെ കുറിച്ചും സ്റ്റാലിനെ കുറിച്ചും പഠിക്കുന്നതാണ് നമ്മുടെ സിലബസെന്നും സിലബസിൽ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികളാണ് സ്‌കൂളുകളിലേയും കോളേജുജളിലേയും സിലബസുകള്‍ തീരുമാനിക്കുന്നത്. പാഠപുസ്തകങ്ങില്‍ ഇന്ത്യയുടെ ചരിത്രം തന്നെ കാണാനില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഇന്ത്യന്‍ നേതാക്കളെ സംബന്ധിച്ച് ഒന്നും നമ്മുടെ ടെക്സ്റ്റ് പുസ്തകങ്ങളില്‍ ഇല്ല. പുതിയ സിലബസും സ്റ്റഡി മെറ്റീരിയലുകളും സ്‌കൂളുകളില്‍ പരിചയപ്പെടുത്തേണ്ടതുണ്ട്. മഹാത്മാ ഗാന്ധിയെ കുറിച്ചും ബാലഗംഗാധര തിലകനെ കുറിച്ചും നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ചും മുന്‍പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാമിനെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകങ്ങളായിരിക്കണം നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ചരിത്രം പഠിക്കണം

ഇന്ത്യയുടെ ചരിത്രം പഠിക്കണം


റഷ്യന്‍ റെവല്യൂഷനെ കുറിച്ചും ലെനിനെ കുറിച്ചും സ്റ്റാലിനെ കുറിച്ചും കൂടുതലായി പറഞ്ഞുവെച്ചിരിക്കുകയാണ്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ എന്തിനാണ് ഇതെല്ലാം പഠിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തെ കുറിച്ചും ഇവിടുത്തെ നേതാക്കളെ കുറിച്ചുമായിരിക്കണം അവര്‍ പഠിക്കേണ്ടത്. അല്ലാതെ മുന്‍ യുഎസ്എസ്ആര്‍ പ്രസിഡന്റ് ജോസഫ് സ്റ്റാലിനെ കുറിച്ചും ലെനിനോ കുറിച്ചോ ആയിരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

എൻസിഇആർടി സിലബസ് മതി

എൻസിഇആർടി സിലബസ് മതി

അടുത്ത അക്കാദമിക് വര്‍ഷം തൊട്ട് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ എന്‍സിആര്‍ടി സിലബസ് കൊണ്ടുവരുമെന്നും അതിനായുള്ള ജോലികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞെന്നും ബിപ്ലവ് ദേവ് പറഞ്ഞു. ത്രിപുര സർവ്വതലാശാലയുടെ സ്ഥാപക ദിനാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ത്രിപുര വിദ്യാഭ്യാസ മന്ത്രി രതൻ ലാലും ഇക്കാര്യം വ്യക്തമാക്കിിയിരുന്നു. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ എൻസിഇആർടി സിലബസ് അടുത്ത വർഷം മുതൽ നടപ്പിലാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

ചരിത്രം വളച്ചൊടിക്കുന്നു

ചരിത്രം വളച്ചൊടിക്കുന്നു


എസ്സിഇആർടി ഇതിനുവേണ്ട ജോലികൾ തുടങ്ങിയെന്നും വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിസ്റ്ററി പാഠപുസ്തകത്തിൽ ചില ചില ചരിത്രങ്ങൾ വളച്ചൊടിച്ചിട്ടുണ്ടെന്ന് ചിലത് ഒളിച്ച് വെച്ചിട്ടുണ്ടെന്നും മുൻ ഗവർണർ തതാഗത റോയി കഴിഞ്ഞ ജൂണിൽ പറഞ്ഞിരുന്നു. മധ്യമിക് റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ 59.59 ശതമാനം മാത്രമാണ് വിജയം. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 7.79 ശതമാനം കുറവാണ്.

വിവാദ നായകൻ

വിവാദ നായകൻ

അധികാരത്തിലേറി ഒരാഴ്ച പിന്നിടപുമ്പോൾ തന്നെ പ്രസ്താവനകളിലൂടെ വിവാദ നായകനായി മാറിയ വ്യക്തിയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്. ഇന്റര്‍നെറ്റ് ഒരു പുതിയ സംഭവം ഒന്നുമല്ലെന്നും മഹാഭാരത കാലം മുതല്‍ അത് ഇന്ത്യയില്‍ ഉണ്ടായിരുന്നതാണെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെല്ലാം ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്നുള്ളതാണെന്ന വാദം ബിജെപി നേതാക്കളും അവരുടെ മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെ സ്ഥിരമായി ഉയര്‍ത്തുനന്നതാണ്. മഹാഭാരത യുദ്ധത്തെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ പറഞ്ഞു കൊടുക്കുമായിരുന്നു. എന്നാല്‍ സഞ്ജയന്‍ യുദ്ധഭൂമിയില്‍ ഉണ്ടായിരുന്നുമില്ല. അല്ലാതെ തന്നെ വിവരങ്ങള്‍ നല്‍കാന്‍ സാധ്യമയത് ടെക്‌നോളജിയിലൂടെയും സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷനിലൂടെയുമായിരുന്നുവെന്നും ബിജെപി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

English summary
Tripura Chief Minister Biplab Kumar Deb has said school textbooks and syllabus in the state taught only about former USSR president Joseph Stalin and Vladimir Ilych Lenin and little about Indian leaders. A new syllabus and study materials would be introduced in schools that will lay importance on Indian leaders like Mahatma Gandhi, Bal Gangadhar Tilak, Netaji Subhash Chandra Bose, former President Late APJ Abdul Kalam, he added.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X