നിരോധിച്ച 9.90 കോടി രൂപയുടെ തുര്‍ക്കി കറന്‍സിയുമായി അഞ്ചുപേര്‍ നിലമ്പൂരില്‍ പിടിയില്‍, പിടിച്ചെടുത്ത ഒരു കറന്‍സിയുടെ വില അഞ്ചുലക്ഷം
മലപ്പുറം: നിരോധിച്ച 9.90 കോടി രൂപയുടെ തുര്‍ക്കി കറന്‍സിയുമായി നിലമ്പൂരില്‍ അഞ്ച് പേര്‍ പിടിയില്‍. 198 ടര്‍ക്കിഷ് ലിറ കറന്‍സികളാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഓരോ കറന്‍സിയും അഞ്ച് ലക്ഷം ലിറയുടേതാണ്. പിടിച്ചെടുത്ത് ലിറ തുടര്‍ച്ചയായ സീരിയല്‍ നമ്പറുകളിലുള്ളതാണ്. ഒരു ടര്‍ക്കിഷ് ലിറക്ക് 12.19 ഇന്ത്യന്‍ രൂപ മൂല്യമാണുള്ളത്.
ത്രിപുരയിൽ കളി തുടങ്ങി; സിലിബസിൽ ലെനിനും സ്റ്റാലിനും മാത്രം, എല്ലാം മാറ്റണം, ഇനി എൻസിഇആർടി സിലബസ്?
എടപ്പാള്‍ കരിങ്കല്ലത്താനി കാഞ്ഞിരമുക്ക് തെക്കേക്കരയില്‍ അബ്ദുള്‍ സലാം (45), ആലപ്പുഴ കായംകുളം പള്ളിക്കല്‍ മഞ്ചാടിത്തറ സന്തോഷ് നിവാസില്‍ സന്തോഷ് കുമാര്‍ 43, ഇതേ സ്ഥലത്തെ കമലാലയത്തില്‍ ശ്രീജിത് കൃഷ്ണന്‍ (39), എറണാകുളം വൈപ്പിന്‍ എടവനക്കാട് ചുള്ളിപ്പറമ്പന്‍ സലീം (53), പാലക്കാട് മുണ്ടൂര്‍ വെളിക്കാട് പാറക്കല്‍ ജംഷീര്‍ (29) എന്നിവരാണ് കെ.എന്‍.ജി റോഡില്‍ നിലമ്പൂര്‍ വെളിയം തോട് വെച്ച് പിടിയിലായത്. വിദേശ കറന്‍സികള്‍ വിപണനത്തിനായി ഗൂഡല്ലൂരിലേക്ക് കടക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജില്ലയിലെ പ്രധാന ടൗണുകളില്‍ വെച്ച് കുഴല്‍പ്പണ, വിദേശ കറന്‍സി വിനിമയവും വിപണനവും നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രന്‍, നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം.ബിജു എന്നവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലീസ്, നിലമ്പൂര്‍ സ്‌നിഫര്‍ ടീം എന്നിവരുള്‍പ്പെട്ട പോലീസ് സംഘം ദിവസങ്ങളായി അന്വേഷണം നടത്തി വരുകയായിരുന്നു.
ഇതിനിടയിലാണ് ലിറയുമായി അഞ്ച് പേര്‍ പിടിയിലാവുന്നത്. ഇത്തരം കറന്‍സികളുെട വിനിമയവും വിതരണവും സംബന്ധിച്ച് പിടിയിലായവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. തുടര്‍ നടപടികള്‍ക്കായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്കും. ഡി.വൈ.എസ്.പി , സി.ഐ എന്നിവര്‍ക്കു പുറമേ എസ്.ഐ. കെ.എം.ആന്റണി, സി.പി.മുരളി, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ് കുമാര്‍, ടി.ശ്രീകുമാര്‍, സുനീഷ്, സുരേഷ്, പ്രദീപ്, ജയരാജന്‍, റെയ്ഹാനത്ത് എന്നീ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.












Click it and Unblock the Notifications