മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: സമൂഹമാദ്ധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തിയാല്‍ നടപടിക്ക് നിര്‍ദ്ദേശം

  • By Desk
Google Oneindia Malayalam News

മലപ്പുറം: മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, വാട്‌സ് ആപ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.

മഴക്കെടുതി; ദുരിതാശ്വാസ ക്യാംപുകളില്‍ മെഡിക്കല്‍ ക്യാംപുകള്‍ സജീവം; ആരോഗ്യവകുപ്പ് സുസജ്ജം...

തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുണ്ടെന്ന് പ്രധാന അദ്ധ്യാപകര്‍ ഉറപ്പു വരുത്തണം. ഫിറ്റ്‌നസില്ലാതെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പ്രധാന അദ്ധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകും.

Meeting

ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലും ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിലും ജിയോളജി വകുപ്പ് പരിശോധന നടത്തും. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളുണ്ടെങ്കില്‍ അവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. മൂന്നിയൂര്‍ വില്ലേജിലെ വെളിമുക്ക് കുറ്റിയില്‍ അലവിയുടെ വീട്ടുവളപ്പിലെ കിണറ്റിലെ വെള്ളം പെട്ടെന്ന് അപ്രത്യക്ഷമായത് സംബന്ധിച്ചും ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

മഞ്ചേരി- എടവണ്ണ- നിലമ്പൂര്‍ പാതയില്‍ മമ്പാടിനടുത്ത് അപകടാവസ്ഥയിലായ പൊങ്ങല്ലൂര്‍ പാലം ബലപ്പെടുത്തുന്ന പ്രവൃത്തികള്‍ ഉടന്‍പൂര്‍ത്തിയാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലെ ഗുരുതരാവസ്ഥയിലായ രോഗിയെ തണ്ടര്‍ബോള്‍ട്ട് സേനയുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കും. കുടുംബശ്രീയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ദുരന്തബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

അവലോകന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, എഡിഎം വി രാമചന്ദ്രന്‍, നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒമാര്‍, ആര്‍ഡിഒ ജെ. മോബി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ ഒ അരുണ്‍, സി അബ്ദുല്‍ റഷീദ്, എ നിര്‍മലകുമാരി പി പ്രസന്നകുമാരി, രഘുനാഥ് ഡിഎംഒ ഡോ. കെ സക്കീന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Malappuram
English summary
Malappuram Local News about social media capaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X