പോലീസ് ചുമത്തിയ പിഴ മാലയാക്കി ഒറ്റയാള്‍ പ്രതിഷേധം... 250 രൂപ മുതല്‍ 10000 വരെ, വീഡിയോ വൈറല്‍
മലപ്പുറം: മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്... ഈ വാചകത്തില്‍ തുടങ്ങുന്ന പ്ലക്കാര്‍ഡുമായി മഞ്ചേരി നഗരത്തില്‍ ഒറ്റയാള്‍ പ്രതിഷേധം. ചെങ്കല്ല് കൊണ്ടുപോകുന്ന ലോറി ഡ്രൈവര്‍ പുല്‍പ്പറ്റ സ്വദേശി വരിക്കാടന്‍ റിയാസ് ആണ് പ്രതിഷേധിച്ചത്. തനിക്കും ക്വാറിയിലെ മറ്റു ലോറി ഡ്രൈവര്‍മാര്‍ക്കും പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചുമത്തിയ പിഴ രശീത് മാലയാക്കി കഴുത്തിലിട്ടാണ് റിയാസിന്റെ വേറിട്ട പ്രതിഷേധം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചെങ്കല്ല് സര്‍വീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വഴി നീളെ ചെക്കിങും പിഴ ചുമത്തലുമാണ് എന്ന് റിയാസ് പറയുന്നു. 250 രൂപ മുതല്‍ 10000 രൂപ വരെ പിഴ കിട്ടിയ രശീത് റിയാസ് മാലയാക്കി അണിഞ്ഞിട്ടുണ്ട്. വേറിട്ട പ്രതിഷേധത്തിന് നിരവധി പേരാണ് പിന്തുണയുമായി രംഗത്തുവന്നിട്ടുള്ളത്. പോലീസ് നടത്തുന്ന ചെക്കിങിലും പിഴ ഈടാക്കലിലും മനംമടുത്ത നിരവധി പേരുണ്ട് എന്ന് തെളിയിക്കുന്നതാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍.

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ
ഉദ്യോഗസ്ഥര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് റിയാസ് ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്... ചെങ്കല്ല് സര്‍വീസിന് അനുമതിയുണ്ടായിട്ടും വഴിനീളെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ചെക്കിങും ഫൈനും കാരണം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവറുടെ ജീവിക്കാന്‍ വേണ്ടിയുള്ള പ്രതിഷേധം എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിട്ടുള്ളത്. 150ലേറെ തവണ പിഴ കൊടുക്കേണ്ടി വന്നിട്ടുണ്ടത്രെ. കുടുംബം പട്ടിണിയിലായ അവസ്ഥയിലാണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
കൈകാണിച്ചാല്‍ പോലീസ് 500 രൂപ ഉറപ്പായും വാങ്ങും. ആര്‍ടിഒ ഉദ്യോഗസ്ഥര്‍ 5000 മുതല്‍ 12000 രൂപ വരെ പിഴയിടും. ജിയോളജി വകുപ്പ് 25000 രൂപ വരെയും. ഒരുമാസം ലോറി പിടിച്ചുവയ്ക്കുകയും ചെയ്യും. ഗള്‍ഫില്‍ വാഹനം ഓടിക്കാന്‍ ഇത്രയും പ്രയാസം നേരിട്ടിരുന്നില്ല. വാഹനവുമായി റോഡിലിറങ്ങിയാല്‍ പോലീസ് പിടിക്കുന്ന അവസ്ഥയാമിപ്പോള് എന്നും റിയാസ് പറയുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications