Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കാര്യം ഇപ്പോള്‍ സത്യമായിരിക്കുന്നു... ഷഫീക്കിന് സംഭവിച്ചത് ശരിക്കും നടന്നിരിക്കുന്നു..!; ഉണ്ണി മുകുന്ദന്‍

കൊച്ചി: മലപ്പുറം മേലാറ്റൂരില്‍ നാല് യുവാക്കളെ എം ഡി എം എയുമായി പിടികൂടിയ കേസിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിലെ കഥയോട് സമാനമായ സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത് എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.

ഗള്‍ഫില്‍ നിന്നും സമ്മാനമായി നല്‍കിയ പുകവലിക്കുന്ന ഉപകരണം മൂലം പൊലീസ് അറസ്റ്റ് ചെയ്ത് ജീവിതം മാറി മറിയുന്ന ഷഫീഖ് എന്ന യുവാവിന്റെ കഥയായിരുന്നു 'ഷെഫീഖിന്റെ സന്തോഷം' എന്ന സിനിമയുടെ പ്രമേയം. സമാനമായ അനുഭവമാണ് മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിര്‍, ഒളകര റിഷാദ്, മച്ചിങ്ങല്‍ ഉബൈദുല്ല എന്നിവര്‍ മൂന്ന് മാസം കൊണ്ട് അനുഭവിച്ചത്.

UNNIMUKUNDAN

എംഡിഎംഎ കൈയില്‍ വെച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇവരെ 88 ദിവസമാണ് ജയിലില്‍ ഇട്ടത്. എന്നാല്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്ത വസ്തു എംഡിഎംഎ അല്ല എന്നാണ് രണ്ട് തവണ ലാബില്‍ കൊണ്ട് പോയി പരിശോധിച്ചപ്പോഴും വ്യക്തമായത്. ഇനി വീണ്ടും ഇത് പരിശോധിക്കാനുള്ള പുറപ്പാടിലാണ് പൊലീസ്. എന്നാല്‍ ഇതിനിടെ നാല് പേരുടേയും ജീവിതം കീഴ്‌മേല്‍ മറിഞ്ഞു.

മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒരു ദിവസം തങ്ങള്‍ നാലു പേരും കൂടി ഒരു റസ്റ്ററന്റിലേക്കു പോകുമ്പോഴാണ് പൊലീസ് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നത് എന്ന് ഇവര്‍ പറയുന്നു. മുബഷിര്‍ ഗള്‍ഫില്‍ നിന്നു വന്നപ്പോള്‍ ഒരു അറബി സമ്മാനമായി കൊടുത്ത വണ്ടിയില്‍ കത്തിച്ച് പുകച്ച് ഉപയോഗിക്കുന്ന ഒരു സാധനമുണ്ട്.

കുന്തിരിക്കം പോലുള്ള ഇത് നല്ല മണമുള്ള വസ്തുവാണ്. അത് എടുത്തു നോക്കിയിട്ട് ഇത് എംഡിഎംഎ അല്ലേയെന്നായിരുന്നു പൊലീസ് ചോദിച്ചത്. അല്ലെന്ന് തങ്ങള്‍ എത്ര പറഞ്ഞിട്ടും അവര്‍ അംഗീകരിച്ചില്ല എന്നും ഇത് എംഡിഎംഎ ആണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയെന്ന് പറഞ്ഞായിരുന്നു ഉപദ്രവം എന്നും ഇവര്‍ പറയുന്നു. പരിശോധനയ്ക്കായി എം ഡി എം എ അയച്ച കോഴിക്കോട് കെമിക്കല്‍ ലാബിലെ ഫലം നെഗറ്റീവായിരുന്നു.

Cleaning Tips: വെള്ള ഷൂ വൃത്തിയാക്കാന്‍ ഇനി ബുദ്ധിമുട്ടില്ല.. ഇതാ ചില ലളിതമാര്‍ഗങ്ങള്‍

ഇതിന് പിന്നാലെ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയച്ചു. അതും നെഗറ്റീവായി. ഇതോടെ 4 പേര്‍ക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇനി ഹൈദരാബാദിലെ ലാബിലേക്ക് അയയ്ക്കാനൊരുങ്ങുകയാണ് പൊലീസ്. ലഹരി മരുന്നു കേസില്‍ ജയിലിലായതോടെ ഷഫീഖിനും മുബഷിര്‍ കരുവള്ളിക്കും ഗള്‍ഫിലെ ജോലി നഷ്ടമായി. മച്ചിങ്ങല്‍ ഉബൈദുല്ലയുടെ ഭാര്യ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തു.

ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. പൊലീസ് പിടികൂടിയാല്‍ ആളുകളുടെ ജീവിതം ഇതുപോലെ മാറി മറിയുമോ എന്ന് ഷെഫീക്കിന്റെ സന്തോഷം റിലീസ് ചെയ്തപ്പോള്‍ തന്നോട് ചിലര്‍ ചോദിച്ചിരുന്നു എന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. അന്ന് ഞാന്‍ അതെ എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അത് സത്യമായിരിക്കുന്നു. ലഹരിമരുന്ന് കൈവശം വച്ചെന്ന് സംശയിച്ച് പൊലീസ് പിടികൂടിയ യഥാര്‍ഥ ജീവിതത്തിലെ ഷഫീഖിനെയും സുഹൃത്തുക്കളെയും കുറിച്ചാണ് ഈ വാര്‍ത്ത.

ഇത് എന്റെ സിനിമയുടെ കഥാ സന്ദര്‍ഭം പോലെ തോന്നാം എന്നും ഷഫീഖിനും സുഹൃത്തുക്കള്‍ക്കും തന്റെ ഹൃദയംഗമമായ ആശംസകളും മുന്നോട്ടുള്ള ജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നുമാണ് ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+