Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ഭർത്താവ് ഭാര്യയെ മരക്കൊമ്പുകൊണ്ട് അടിച്ചുക്കൊന്നു

മലപ്പുറം: നിലമ്പൂർ പോത്തുകല്ലില്‍ ഭാര്യ ഭർത്താവ് മർദിച്ച കൊലപ്പെടുത്തി. ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണി (26) യാണ് മരിച്ചത്. കുടുംബ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കൊലപാതകത്തിൽ ഭർത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ സുരേഷ് ഭാര്യയുമായി വഴക്കിടുകയായിരുന്നു. വഴക്ക് രൂക്ഷമായതാണ് മർദനത്തിൽ കലാശിച്ചത്. തുടർന്ന് പ്രകോപിതനായ ഇയാൾ തടിക്കഷണം കൊണ്ട് രമണിയുടെ തലയില്‍ അടിക്കുകയായിരുന്നു.

malappuram

തലയുടെ പിന്‍ഭാഗത്തേറ്റ പ്രഹരമാണ് മരണകാരണമെന്നാണ് പോലീസിന്‍റെ ഇന്‍ക്വസ്റ്റില്‍ പറയുന്നത്. സംഭവത്തിന് ശേഷം സുരേഷ് തന്നെയാണ് അടുത്തുള്ള വീട്ടില്‍ വിവരം അറിയിക്കുന്നത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിരമറിയിച്ചു. തുടർന്ന് പോലീസെത്തി സുരേഷിനെ കസ്റ്റഡിയിലെടുത്തു. സുരേഷും രമണിയും തമ്മില്‍ നിരന്തരം വഴക്കു പതിവാണെന്ന് സമീപവാസികള്‍ പറയുന്നു. സുരേഷിന് വേറെയും രണ്ടു ഭാര്യമാരുണ്ട്. ഇതുമായി ബന്ധപ്പെട്ട വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

വീട്ടിൽ കയറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ

പന്തളത്ത് വീട്ടിൽ കയറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. വീട്ടമ്മ നൽകിയ പരാതിയില്‍ ഷാജിയെന്ന 45 കാരനാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയായിരുന്നു ഇയാൾ അത്രിക്രമിച്ച് വീട്ടിൽ കയറി പീഡനം നടത്തിയത്. ഭയം കാരണം ഇവർ ആദ്യം സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ വീണ്ടും കാണണം എന്ന് പറഞ്ഞതോടെ വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.കടയ്ക്കാട് കുമ്പഴയിൽ പഴയ ഓട്ടോറിക്ഷകള്‍ വാങ്ങി വില്‍പന നടത്തുകയാണ് ഷാജി.

രണ്ട് മക്കളും ഭർത്താവുമുള്ള സ്ത്രീയാണ് പീഡ‍നത്തിനിരയായത്.ശനിയാഴ്ച രാത്രി വീട്ടില്‍ മറ്റാരും ഉണ്ടാകില്ലെന്ന് മനസിലാക്കിയ ശേഷമാണ് ഇയാൾ അത്രിക്രമിച്ച് കയറിയതും പീഡിപ്പിച്ചതും. നിലവിളിച്ച് നാട്ടുകാരെ അറിയിക്കാതിരിക്കാനായി ഇവരുടെ വായിൽ തുണി തിരുകി കയറ്റുകയും ചെയ്തായിരുന്നു അതിക്രമം.പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പഴയ ഓട്ടോറിക്ഷകള്‍ വാങ്ങി വില്‍പന നടത്തുന്ന സ്ഥാപനം നടത്തുന്ന ഷാജിക്ക് ഭാര്യയും മക്കളുമുണ്ട്.

കറുപ്പഴകിൽ അനശ്വര.... സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ... കാണാം ചിത്രങ്ങൾ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+