Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊവിഡ് ടിപിആര്‍ 11 ശതമാനത്തില്‍ താഴെ; ജില്ലയില്‍ ചികില്‍സയില്‍ 13,531 പേര്‍

മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികള്‍ കുറഞ്ഞു. രോഗികളേക്കാള്‍ കൂടുതല്‍ ഇന്ന് രോഗമുക്തി നേടിയവരാണ്. ടിപിആര്‍ നിരക്ക് 11 ശതമാനത്തില്‍ താഴെയെത്തി. ആഴ്ചകള്‍ക്ക് മുമ്പ് ഇത് 20 ശതമാനത്തിന് മുകളിലായിരുന്നു. ഇനി 14000ത്തില്‍ താഴെ മാത്രം രോഗികളാണ് ചികില്‍സയില്‍ കഴിയുന്നത്. രോഗം കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.

ജില്ലയില്‍ ബുധനാഴ്ച 1,017 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10.89 ശതമാനമാണ് ടിപിആര്‍. 1,593 പേര്‍ക്ക് രോഗം ഭേദമായി. 41,252 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 13,531 പേര്‍ ചികിത്സയിലുണ്ട്. അതേസമയം, കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.

c

ശുചിത്വസാഗരം പദ്ധതി

പടിഞ്ഞാറെക്കര ബീച്ചില്‍ ഹരിത കേരളം മിഷനും പുറത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി പടിഞ്ഞാറെക്കര ബീച്ചില്‍ നടപ്പിലാക്കിയ ശുചിത്വസാഗരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. എത്ര മികച്ച ടൂറിസം കേന്ദ്രമായാലും വൃത്തിഹീനമായ സാഹചര്യങ്ങള്‍ ടൂറിസം കേന്ദ്രങ്ങളെ സഞ്ചാരികളില്‍ നിന്ന് അകറ്റും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നെങ്കിലുമൊരിക്കല്‍ വൃത്തിയാക്കിയാക്കുക എന്നതല്ല, മറിച്ച് എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കി മാലിന്യ നിര്‍മാര്‍ജനം സാധ്യമാക്കണം. ടൂറിസം ഭൂപടത്തില്‍ ജില്ലക്ക് അര്‍ഹമായ പ്രധാന്യം നല്‍കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ജില്ലാ വികസന കമ്മീഷണര്‍ പറഞ്ഞു. പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ ശ്രീനിവാസന്‍ അധ്യക്ഷനായി.

നിപ ഫലം ഇങ്ങനെ

അതേസമയം, കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടെ പരിശോധന ഫലം പുറത്തു വന്നു. ഇതില്‍ താമരശ്ശേരിയില്‍ നിന്നും ശേഖരിച്ച ടീറോപസ് വിഭാഗത്തില്‍പ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. 50 ഓളം പരിശോധനാ ഫലങ്ങള്‍ ഇനിയും വരാനുണ്ട്.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

നിപ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവായ 21 ദിവസം കഴിഞ്ഞു. ഈ കാലയളവില്‍ ഒരു പുതിയ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിട്ടയായ പ്രവര്‍ത്തനമാണ് രോഗത്തെ പിടിച്ചു നിര്‍ത്തുന്നതിനും പുതിയ കേസുകള്‍ ഉണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കാനും സഹായകമായത്. ഇന്‍കുബേഷന്‍ കാലയളവിന്റെ ഇരട്ടി ദിവസം (42 ദിവസം) പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നാല്‍ രോഗം നിയന്ത്രണത്തില്‍ വന്നതായി പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+