മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഗരസഭാ കൗണ്‍സിലറുടെ കടയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍; പിടിച്ചെടുത്തത് 3,600 പാക്കറ്റ്

Google Oneindia Malayalam News

മലപ്പുറം : മഞ്ചേരിയിൽ 3600 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. മഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ നഗരസഭ കൗൺസിലറുടെ കടയിൽ നിന്നുമാണ് ഇവ പിടികൂടിയിരിക്കുന്നത്. 57 കാരനായ പയ്യനാട് താമരശ്ശേരി ആറുവീട്ടില്‍ സുലൈമാനെ പോലീസ് നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു.

ഇയാൾക്ക് മഞ്ചേരി പഴയ ബസ് സ്റ്റാൻഡിന് സമീപം സ്വന്തമായി കടയുണ്ട്. ഇതിനുള്ളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായും വിൽപ്പന നടത്തുന്നതായും പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.

maa

വ്യാഴാഴ്ച രാവിലെ 11 മണിക്ക് പോലീസിന്റെ നേതൃത്വത്തിൽ സുലൈമാന്റെ കടയ്ക്കുള്ളിൽ പരിശോധന നടത്തി. 3600 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

സജി ചെറിയാനെതിരെ വീണ്ടും പരാതി; ഹെൽമറ്റില്ലാതെ യാത്ര; മാധ്യമ ചിത്രങ്ങൾക്ക് പിന്നാലെ അഭിഭാഷകൻസജി ചെറിയാനെതിരെ വീണ്ടും പരാതി; ഹെൽമറ്റില്ലാതെ യാത്ര; മാധ്യമ ചിത്രങ്ങൾക്ക് പിന്നാലെ അഭിഭാഷകൻ

ഏകദേശം ഒരു ലക്ഷം രൂപയോളം വില വരുന്ന ഉൽപ്പന്നങ്ങളാണ് ഇവ. പോലീസ് നടത്തിയ അന്വേഷണത്തിൽ പുകയില ഉൽപ്പന്നങ്ങൾ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ചതാണെന്നും ഇവയാണ് പിടിച്ചെടുത്തതെന്നും അറിയാൻ സാധിച്ചു. അതേസമയം, 25 -ാം വാർഡ് കിഴക്കേകുന്ന് എല്‍ ഡി എഫ് കൗണ്‍സിലറാണ് സുലൈമാൻ.

വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

എന്നാൽ, മലപ്പുറം ജില്ല കേന്ദ്രീകരിച്ച് മയക്കുമരുന്ന് സംഘങ്ങൾ വ്യാപകമാകുന്നതായി പോലീസ് വ്യക്തമാക്കുന്നു. ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രതിദിനം വർദ്ധിച്ചു വരുന്നതായാണ് പോലീസിന് ലഭിക്കുന്ന വിവരം. ജില്ലയിൽ ഇതിന്റെ ഭാഗമായി വ്യാപക പരിശോധനയാണ് നടത്തുന്നത്. ഇന്ന് മയക്കുമരുന്ന് സംബന്ധിച്ച മൂന്ന് യുവാക്കളെ മലപ്പുറത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് പൊലീസ് വ്യക്തമാക്കി.

Malappuram
English summary
Malappuram news: 3600 packets of tobacco products were seized from municipal councilor shop in Mancheri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X