Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം അരയിലും ഉരുളയായി ശരീരത്തിന് ഉളളിലും; കടത്താൻ ശ്രമിച്ചത് 2018 ഗ്രാം;പ്രതികളെ പൊക്കി പൊലീസ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട. ബഹ്റൈനിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. രണ്ടേ മുക്കാൽ കിലോ സ്വർണമായിരുന്നു ഇത്. ബാലുശ്ശേരി സ്വദേശിയായ അബ്ദുൽ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് കവറിലാക്കിയും ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ചുമാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

ഇതിനിടെ വിമാനത്താവളത്തിന് പുറത്ത് നടത്തിയ പരിശോധനയിൽ പോലീസിന്റെ പിടിയിലാവുകയായിരുന്നു പ്രതി. മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വർണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയിൽ കെട്ടി വെച്ച നിലയിലായിരുന്നു. ഇതിനു പിന്നാലെ മൂന്ന് സ്വർണ്ണ ഉരുളകൾ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലും.

mal

അതേസമയം, കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയതിനു ശേഷമാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. എന്നാൽ, കരിപ്പൂരിൽ സമാനമായ സംഭവം ഇക്കഴിഞ്ഞ രണ്ടു മാസത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തതായാണ് വിവരം. രണ്ടു മാസത്തിനിടയിൽ ഉളള കണക്കുകൾ പരിശോധിച്ചാൽ ഏകദേശം 14 കോടി രൂപയുടെ സ്വർണം പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നു. വൻ സ്വർണവേട്ട ഈ 2 മാസങ്ങളിൽ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞമാസം ഏപ്രിൽ 23 - ന് സമാന സംഭവം റിപ്പോർട്ട് ചെയ്തു. അന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ഇതിന് പിന്നാലെ 5 യാത്രക്കാർ കസ്റ്റംസിന്റെ പിടിയിലായിരുന്നു. രണ്ടര കിലോ സ്വർണം ആണ് കോഴിക്കോട്ടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും പൊലീസും ചേർന്ന് പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 5 യാത്രക്കാർക്ക് പുറമേ ഇവരെ കൂട്ടി കൊണ്ട് പോകാൻ വിമാനത്താവളത്തിൽ എത്തിയ ഏഴ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ, ഏപ്രിൽ 18 - ന് വിമാനത്താവളത്തിന് ഉളളിൽ നിന്നും പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടി. മൂന്ന് യാത്രക്കാരാണ് അന്നേ ദിവസം, പൊലീസിന് പിടികൂടാൻ കഴിഞ്ഞത്. ഇവരെ കൂട്ടി കൊണ്ടു പോകാൻ വിമാനത്താവളത്തിന് പുറത്ത് കാത്തു നിന്ന 10 പേരും പിടിയിലായി. 1.23 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പോലീസ് കണ്ടെത്തിയത്. ഇതിന് പുറമേ മൂന്നു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ദുബായിൽ നിന്ന് നാട്ടിൽ എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

കാസർകോട് കാഞ്ഞങ്ങാട് അറങ്ങാടി പട്ടാമ്പി വീട്ടിൽ അഫ്രുദ്ദീൻ (21) പിടിയിലായി. ഇയാളുടെ പക്കൽ 822 ഗ്രാം സ്വർണ മിശ്രിതം ഉണ്ടായിരുന്നു. ഇയാളെ കൂട്ടി കൊണ്ടു പോകാൻ വിമാനത്താവളത്തിന് മുന്നിൽ എത്തിയ 3 പേരും പിടിയിൽ ആയി. കണ്ണൂർ മുഴപ്പിലങ്ങാട് എം.മൊയ്തു (38), കണ്ണൂർ കണ്ണുകര ബി.സിയാദ് (51), മുഴപ്പിലങ്ങാട് കെ.പി.റാസിഖ് (38), തലശ്ശേരി പി.കെ.നജാസ് (28) തുടങ്ങിയവരെ ആയിരുന്നു പിടികൂടിയത്.

അതേസമയം, ഏപ്രിൽ 7 നും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കസ്റ്റംസിനെ കബളിപ്പിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണം ആണ് പോലീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.

സിമ്പിൾ സാരി...പക്ഷെ, സ്റ്റൈലൻ ലുക്ക്; കനിഹയുടെ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...

Recommended Video

cmsvideo
    മലപ്പുറത്ത് കടലാക്രമണ മുന്നറിയിപ്പ് | Oniendia Malayalam

    ഏറെ സമയത്തെ പരിശോധനയ്ക്ക് ശേഷമായിരുന്നു യാത്രക്കാരനിൽ നിന്നും പൊലീസ് സ്വർണം പിടിച്ചെടുത്തത്. ഏകദേശം 34.4 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമായിരുന്നു ഇത്. കരിപ്പൂർ പോലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് യാത്രക്കാരനിൽ നിന്നും സ്വർണം കണ്ടെത്താൻ കഴിഞ്ഞത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+