Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാർഥികളോട് മര്യാദയിൽ മാത്രം; ഇടഞ്ഞാൽ പണികിട്ടും; ലൈസൻസും പെർമിറ്റും പോയി കിട്ടും

മലപ്പുറം: വിദ്യാർഥികളോട് മര്യാദയില്ലാതെ പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കും. ഇത് സംബന്ധിച്ച് ബാലാവകാശ കമ്മിഷൻ പുതിയ ഉത്തരവ് ഇറക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മിഷനറും സംസ്ഥാന പൊലീസ് മേധാവിയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണം.

bus

ബാലാവകാശ കമ്മിഷൻ അംഗം റെനി ആന്റണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം, വിദ്യാർഥികൾ കൈ കാണിച്ചാൽ ബസ് നിർത്താതെ പോകുന്നു. സീറ്റിൽ ഇരുന്നുള്ള യാത്ര വിദ്യാർഥികൾക്ക് നിഷേധിക്കുന്നു. ഇത്തരം കാര്യങ്ങൾ കുട്ടികളോടുള്ള കടുത്ത വിവേചനവും അവകാശങ്ങളുടെ ലംഘനവുമാണ്. ഈ സംഭവങ്ങൾ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷൻ ട്രാൻസ്പോർട്ട് കമ്മിഷനറോട് നിർദേശിച്ചു.

ബസിൽ ജീവനക്കാർ അപമര്യാദയായി പെരുമാറുന്നു, കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള ബസ് സ്റ്റോപ്പിൽ നിർത്താതെ പോകുന്നു, പരീക്ഷകൾക്ക് സമയത്തിന് എത്താൻ കഴിയുന്നില്ല എന്നീ പരാതികൾ ചുറ്റും നിരവധിയാണ്.

ഈ പരാതികൾക്ക് പിന്നാലെയാണ് പുതിയ ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അതസമയം, ഇടുക്കിയിലെ ടോം ജോസഫ് ബാലാവകാശ കമ്മിഷന് നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞു കിടന്നാലും ഇരിക്കാൻ അനുവദിക്കാത്തതും കമ്മിഷൻ ഗൗരവമായാണ് കാണുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+