Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടോടിക്കാറ്റിലെ ദാസനെ ഓര്‍മയുണ്ടോ? പാവയ്ക്കാ, വെണ്ടയ്ക്കാ... അതേ ഗതി വരുന്നു... ജീവിക്കണ്ടേ

മലപ്പുറം: കൊറോണ വൈറസ് വിതച്ച ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. ദിനംപ്രതി ആയിരങ്ങള്‍ക്കാണ് ജോലി നഷ്ടമാകുന്നത്. എന്നാല്‍ വാടകയും ബാങ്ക് അടവുകളും ഇല്ലാതായിട്ടുമില്ല. ഇതുവരെ സമ്പാദിക്കാന്‍ ജോലി ചെയ്തിരുന്നവര്‍, ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുകയാണ്. കാലം എത്ര പെട്ടെന്നാണ് അട്ടിമറിഞ്ഞത്. കടകള്‍ തുറന്നിട്ടുണ്ടെങ്കിലും കൂട്ടത്തോടെ കടകളിലേക്ക് എത്താന്‍ പറ്റാത്ത സാഹചര്യം. പഴയ പോലെ അങ്ങാടികളെ സമീപിക്കാന്‍ ഉടനെ സാധിച്ചെന്നു വരില്ല. അതിനിടെ, കൊറോണ രോഗം ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ആശങ്ക ജനങ്ങള്‍ക്ക് വിട്ടുമാറിയിട്ടില്ല.

06

ഗ്രാമങ്ങളിലെ ഉള്‍വഴികളിലേക്ക് ഇപ്പോള്‍ അവശ്യവസ്തുക്കള്‍ വില്‍പ്പനയ്ക്ക് എത്തുന്നത് പതിവ് കാഴ്ചയായിരിക്കുന്നു. മുമ്പ് ഒറ്റപ്പെട്ട കാഴ്ചയായിരുന്നു ഇത്. ഉന്തുവണ്ടികളിലും പെട്ടി ഓട്ടോകളിലുമായി ഫ്രൂട്ട്‌സും പച്ചക്കറികളും കയറ്റി ഗ്രാമീണ വഴികളിലെത്തി വില്‍പ്പന നടത്തുകയാണ് ഒട്ടേറെ പേര്‍. സാമൂഹിക അന്തരീക്ഷത്തില്‍ ഇനിയും മാറ്റമുണ്ടായില്ലെങ്കില്‍ പലചരക്ക് വ്യാപാരം വരെ ഗ്രാമീണ റോഡുകള്‍ വഴി വാഹനങ്ങളില്‍ നടക്കാനാണ് സാധ്യത. അതാകട്ടെ, നിലവില്‍ നല്ല വരുമാന മാര്‍ഗവുമാണ്. അങ്ങാടിയിലേക്ക് പോകാന്‍ മടിക്കുന്നവര്‍ക്ക് വീടിന് മുമ്പില്‍ അവശ്യവസ്തുക്കള്‍ എത്തുന്നത് ഏറെ സൗകര്യവുമാകും.

കമ്പനികളിലും ഓഫീസുകളിലും ജോലി ചെയ്തിരുന്ന ഒട്ടേറെ പേര്‍ക്ക് ഇന്ന് ജോലി നഷ്ടമാകുകയാണ്. വൈറ്റ് കോളര്‍ ജോലി അന്വേഷിച്ചിട്ട് കിട്ടാനില്ല. ഈ സാഹചര്യത്തിലാണ് ജീവിക്കാന്‍ വേണ്ടി എന്തു ജോലിയും ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് തിരിച്ചേക്കാം. അതുകൊണ്ടുതന്നെ കച്ചവടത്തിന് പുതിയ ആശയങ്ങള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. ടൗണുകളിലെതിനേക്കാള്‍ അല്‍പ്പം വില കൂട്ടിയാണ് ഗ്രാമീണ മേഖലയില്‍ വാഹനങ്ങളില്‍ ചരക്കുമായി എത്തുന്നവരുടെ വില്‍പ്പന. ഇതാരും കാര്യമാക്കുന്നുമില്ല.

വീട്ടിലെ പുരുഷന്‍മാരുടെ വരുമാനത്തെ മാത്രം ഇനിയും ആശ്രയിക്കുന്നത് ജീവിതം കൂടുതല്‍ ഞെരുക്കമുള്ളതാക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ സ്ത്രീകള്‍ കൂടുതലായി തൊഴില്‍രംഗത്തേക്ക് ഇറങ്ങിയേക്കും. ജീവിക്കാന്‍ വേണ്ടി പലവിധ ശ്രമങ്ങള്‍ നടത്തുന്ന ദാസനെയും വിജയനെയും പരിചയപ്പെടുത്തിയ നാടോടിക്കാറ്റ് എന്ന മലയാള സിനിമയിലെ രംഗങ്ങള്‍ നമ്മുടെ ഗ്രാമങ്ങള്‍ പുനര്‍ജനിക്കുകയാണിപ്പോള്‍...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+