കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് വിമതന്‍, സബാഹിന് പിന്തുണയുമായി മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം യാതൊരു കാരണവുമില്ലാതെ രാജിവെക്കുകയും ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് 'മലപ്പുറം നമ്മുടെ ആത്മാഭിമാനം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് മലപ്പുറം അത്മാഭിമാന സംരക്ഷണ സമിതി. മുന്‍ എം.പി മത്സരിക്കുന്ന വേങ്ങര മണ്ഡലത്തില്‍ എല്ലാവരും ചേര്‍ന്ന് ഒരു പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും വ്യക്തമാക്കി. അതിന്റെ ഭാഗമായിട്ടാണ് സബാഹ് കുണ്ടുപുഴക്കല്‍ എത്തുന്നത്.

ആദ്യം വേങ്ങരയില്‍ പൊതു സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിരുന്നെങ്കിലും, അത്തരമൊരു നേതാവ് ഉണ്ടായില്ലെന്ന് സംരക്ഷണ സമിതി പറഞ്ഞു. തുടര്‍ന്ന് വേങ്ങരയിലെ വോട്ടര്‍മാരുടെ ആവശ്യപ്രകാരം സമിതിയുടെ ഭാഗത്ത് നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ നിര്‍ബന്ധിതരായിയിരുന്നു. സമിതിയുടെ കണ്‍വീനര്‍ ആദില്‍ അബ്ദുറഹിമാന്‍ തങ്ങളോടായിരുന്നു മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം നോമിനേഷന്റെ അവസാന ദിനത്തില്‍ നോമിനേഷന്‍ നല്‍കിയിരുന്നു. ഇതിനിടയിലാണ് സബാഹ് എത്തുന്നത്. അദ്ദേഹം വേങ്ങരക്കാരുടെ സന്തോഷത്തിലും പ്രയാസത്തിലും ഒരുപോലെ കൂടെ നിന്നിട്ടുള്ളയാളാണ്.
സബാഹിന് വേങ്ങര മണ്ഡലത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഘലഖളിലെ സ്വീകാര്യതയും, കക്ഷി രാഷ്ട്രീയത്തിനപ്പുറമുളള വ്യക്തിബന്ധങ്ങളും ചൂഷണത്തിനെതിരെയുളള അദ്ദേഹത്തിന്റെ ധീര നിലപാടും മാനിച്ച് അദ്ദേഹത്തിന് മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി പൂര്‍ണ്ണമായും പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സമിതിയുടെ സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ പിന്‍വലിക്കാന്‍ സമയം കിട്ടാത്ത ഒരു സാഹചര്യം വന്നിട്ടുള്ള പ്രയാസം മുന്നിലുണ്ട്. എന്നാലും സമിതി പിന്തുണക്കുന്ന ഒരു ജനകീയ പൊതു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സബാഹ് കുണ്ടുപുഴക്കലിന്റെ വിജയത്തിനായി സമതി ശക്തമായി രംഗത്ത് ഉണ്ടാവുമെന്നും ഭാരവാഹികള്‍ പ്രഖ്യാപിച്ചു.
Recommended Video
പ്രസിദ്ധിനുമുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട്, ഇന്ത്യയുടെ വിജയ ചിത്രങ്ങൾ കാണാം
അതേസമയം രാഷ്ട്രീയ വഞ്ചനയ്‌ക്കെതരെയുളള മലപ്പുറം ആതമാഭിമാന സംരക്ഷണ സമിതിയുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് തന്നെ ഇത്തരത്തിലുളള സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പ്രചോദിപ്പിച്ചതെന്ന് സബാഹ് പറഞ്ഞു. അടിക്കടി ഉപതെരഞ്ഞടുപ്പുകള്‍ക്ക് കളമൊരുക്കി കുഞ്ഞാലിക്കുട്ടി വോട്ടര്‍മാരെ പരിഹസിക്കുകയാണെന്നും ഇതിനെതിരെ വേങ്ങരയിലെ ജനങ്ങള്‍ വരുന്ന ഇലക്ഷനില്‍ പ്രതികരിക്കുമെന്നും സബാഹ് കൂട്ടി ചേര്‍ത്തു
അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications