'പൂച്ചേ നിനക്കിന്ന് മീനില്ല പൂച്ചേ',8ാം ക്ലാസുകാരുടെ പാട്ട് സൂപ്പര്‍ ഹിറ്റ്...കയ്യടിച്ച് സോഷ്യല്‍ മീഡിയ
മലപ്പുറം: റംസീനും ദാര്‍ വിഷും ക്ലാസില്‍ പാടിയ പാരഡി ഗാനം സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്. 'പൂച്ചേ നിനക്കിന്ന് മീനില്ല പൂച്ചേ'എന്ന് റംസീനും ദാര്‍ വിഷും ഉറക്കെ പാടിപ്പോള്‍ സമൂഹ മാധ്യമത്തില്‍ അത് ഏറ്റെടുത്തത് ലക്ഷ കണക്കിന് ആളുകളാണ്. അരിക്കോട് സുല്ലമുസ്സലാം ഹയര്‍ സെക്കഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ട്രയിനിങ് ടീച്ചറുടെ യാത്ര അയപ്പ് പരിപാടിയിലായിരുന്നു ഇരുവരുടെയും വൈറല്‍ ഗാനാലാപനം.
അധ്യാപകര്‍ തന്നെയാണ് വിദ്യാര്‍ഥികളുടെ പാട്ട് മൊബൈലില്‍ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിലിട്ടത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വിദ്യാര്‍ഥികളുടെ പാട്ട് വൈറലായി.10 ലക്ഷത്തിലധികം ആളുകളാണ് ഗാനം സോഷ്യല്‍ മീഡിയയില്‍ കണ്ടത്. നിരവധി ഷെയറുകളും , അഭിനന്ദന കമ്മന്‍റുകളുമാണ് പാട്ടിന് ലഭിക്കുന്നത്. നിരവവധി വിദ്യാര്‍ഥികള്‍ക്ക് ആശംസകളുമായും എത്തുന്നുണ്ട്.

കുട്ടികള്‍ പാട്ടിയ രീതിയും അതിലെ അവരുടെ നിഷ്കകളങ്കതയുമാണ് പാട്ട് ഹിറ്റാകാൻ കാരണമെന്നാണ് അധ്യാപകരുടെ പക്ഷം. സംഭവം വൈറലായെന്ന് കേട്ടപ്പോള്‍ അമ്പരന്ന് പോയെന്നായിരുന്നു സഹപാഠികളുടെ പ്രതികരണം. ഒരുപാട് ലൈക്ക് കിട്ടിയെന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും തങ്ങളൊക്കെ ഫെയമസ് ആയപ്പോലെ തോന്നിയെന്നും സാഹപാഠികള്‍ പറഞ്ഞു. എന്തായലും സംഭവം ഹിറ്റായതോടെ സ്കൂളിലെ സംഗീത അധ്യാപകന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പാരഡി ഗാനത്തിന്‍റെ റീമിക്സും പുറത്തിറങ്ങി കഴിഞ്ഞു. പാരഡി ഗാനം പോലെ തന്നെ റീമിക്സും സൂപ്പര്‍ ഹിറ്റാകുമെന്ന് പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.
അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് അന്ന ബെന്‍; എജ്ജാതി ലുക്കെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications