Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വപ്നങ്ങളിലേക്ക് പന്ത് തട്ടണം, മികച്ച ഫുട്ബോളറാകണം'... വൈറല്‍ ഫ്രീകിക്കുകാരി ഫിദയ്ക്ക് പറയാൻ ഏറെയുണ്ട്

മലപ്പുറം: നെയ്മറാണ് പ്രിയതാരം,പക്ഷേ ഗോളടിച്ചാല്‍ ക്രിസ്റ്റ്യാനോയുടെ ആക്ഷനെ വരു, വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നതേ ഇല്ല... ഒരൊറ്റ ഫ്രീകിക്കിലൂടെ താരമായി മാറിയ ഫിദയ്ക്ക് പറയാൻ വിശേഷങ്ങള്‍ ഏറെയാണ്. തിരൂര്‍കാട് എഎംഎച്ച്എസ്എസ് സ്കൂളിലെ ഒമ്പതാം ക്ലാസുകാരിയാണ് ഫിദ. തന്റെ ലക്ഷ്യത്തിലേക്ക് പന്ത് തട്ടുന്നതിനിടയില്‍ എപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയിലെ താരമാകുമെന്ന് ഫിദ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

സൗഹ്യദ മത്സരത്തിനിടയിലായിരുന്നു ഫിദയുടെ ഫ്രീകിക്ക് ഗോളും ആഘോഷവും. ഗോളിന് ശേഷമുള്ള തന്റെ പതിവ് ആഘോഷം ഫിദ പ്രകടപ്പിച്ചപ്പോല്‍ പക്ഷേ ഇത്തവണ അത് ഫുട്ബോള്‍ ആരാധകര്‍ ഏറ്റെടുത്തു. ചുരുങ്ങിയ മണിക്കൂറുകള്‍ക്കൊണ്ട് തിരൂരിന്റെ പെണ്‍കരുത്ത് ലോകമാകെ ശ്രദ്ധിക്കപ്പെട്ടു.

fida

'ഫ്രീകിക്ക് എടുക്കാൻ പോകുമ്പോള്‍ സുഹൃത്ത് ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഗോളും അതിന് ശേഷമുള്ള ആഘോഷവും ഇത്തരത്തില്‍ വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല', 'നെയ്മറാണ് പ്രിയതാരം,പക്ഷേ ഗോളടിച്ചാല്‍ ക്രിസ്റ്റ്യാനോയുടെ ആക്ഷനെ വരു', ഫിദ പറയുന്നു. ആരാകാൻ ആഗ്രഹം എന്ന ചോദ്യത്തിനും ഫിദയ്ക്ക് ഒരൊറ്റ ഉത്തരമേയുള്ള ഒരു മികച്ച ഫുഡ്ബോളറാകണം...

തന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് ടീച്ചര്‍മാരുടെയും, മാതാപിതാക്കളുടെയും പിന്തുണയുമുണ്ടെന്നും ഫിദ പറയുന്നു. പഠനത്തിലും പ്രിയ വിദ്യാര്‍ഥി മിടുക്കിയാണെന്നാണ് ടീച്ചര്‍മാരുടെ പക്ഷം. മേലെ അരിപ്രാവ് സ്വദേശികളായ ശിഹാബ് മൗലവിയുടെയും, ബുഷ്റമേച്ചേരിയുടെയും മകളാണ് ഫിദ. പ്രശംസകളിലും , ആശംസങ്ങളിലുമെല്ലാം ഏറെ സന്തോഷമുണ്ടെങ്കിലും എല്ലാം മാറ്റിവെച്ച് തന്റെ സ്വപനങ്ങളിലേക്ക വീണ്ടും പന്ത് തട്ടാനാണ് ഫിദയുടെ തീരുമാനം.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ മത്സരത്തിനിടയിലായിരുന്നു ഫിദയുടെ ഗോളം ആഘോഷവും.ദ്യശ്യങ്ങള്‍ വൈറലായതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വീഡിയോ പങ്കുവെച്ച് ഫിദയ്ക്ക് ആശംസ അറിയിച്ചിരുന്നു. 'മലപ്പുറം തിരൂർക്കാട് എഎംഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഫിദ ഫാത്തിമയുടെ ഫ്രീകിക്കിന്റെ ആരാധകനായി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ മത്സരത്തിനിടയിലായിരുന്നു ഈ ഗോൾ. കൊച്ചു മിടുക്കിക്ക് അഭിനന്ദനങ്ങൾ.. സ്നേഹം.' എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

ദാവണി അഴകിൽ നിത്യ ദാസ്... മനം കവർന്ന് മലയാളത്തിന്റെ സുന്ദരി... കാണം ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+