മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടുപന്നിയെ കണ്ടാല്‍ വെടിവെക്കാം.. നിയമം ഇങ്ങനെ, 1000 രൂപ, വെടികൊണ്ടില്ലെങ്കില്‍ പണിയാവും!!

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. എന്നാല്‍ ഇതുവരെ കാട്ടുപന്നിയെ പിടിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നാശമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവെക്കാം എന്നാണ് ഇപ്പോഴത്തെ നിയമം. പക്ഷേ ആരാണ് വെടിവെക്കുകയെന്ന കാര്യത്തിലാണ് തീരുമാനമാവാനുള്ളത്. നേരത്തെ കാട്ടുപന്നിയെ വെടിവെക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി കഴിഞ്ഞ മാസം ഉത്തരവിറങ്ങിയിരുന്നു.

1

Recommended Video

cmsvideo
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം | Oneindia Malayalam

ഉത്തരവ് വന്നതോടെ ഇതിനനുസരിച്ച് വെടിവെക്കുന്നതിന് അനുവാദം നല്‍കേണ്ടത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരാണ്. റേഞ്ച് പരിധിയിലുള്ള തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സുള്ളവരും പന്നിയെ കൊല്ലാന്‍ സന്നദ്ധരായവരുമായ വ്യക്തികളുടെ ഒരു പനല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാക്കി വെക്കേണ്ടതാണ്. എന്നില്‍ നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലൊന്നും ഇത്തരത്തിലുള്ള പാനല്‍ ഇതുവരെ തയ്യാറായിട്ടില്ല.

തദ്ദേശ സ്ഥാപന പ്രതിനിധികളും കൂടി ഉല്‍പ്പെട്ട ജനജാഗ്രതാ സമിതികളാണ് കാട്ടുപന്നി ശല്യമുള്ളപ്രദേശങ്ങളെ കുറിച്ച് ശുപാര്‍ശ ചെയ്യേണ്ടത്. എന്നാല്‍ ഇത്തരത്തിലുള്ള ശുപാര്‍ശയും വനംവകുപ്പിന് ലഭിച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ആറ് മാസം കാലാവധിയുള്ള ഉത്തരവ് ഉണ്ടയില്ലാ വെടിയായി മാറുകയാണ് ജില്ലയില്‍. അതേസമയം നിയമത്തിനെ കുറിച്ചുള്ള ഭയവും, അതിലെ പല നിര്‍ദേശങ്ങളുമാണ് കാട്ടുപന്നിയെ വെടിവെക്കുന്നതില്‍ നിന്ന് പലരയെും പിന്‍വലിക്കുന്നത്.

കാട്ടുപന്നിയെ വെടിവെക്കുന്നതിനുള്ള പ്രധാന നിബന്ധനകളില്‍ ഒന്ന് എംപാനല്‍ ചെയ്യപ്പെടുന്ന വ്യക്തി തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ള ആളായിരിക്കണം എന്നതാണ്. കൃത്യം നിര്‍വഹിച്ചാല്‍ പന്നി ഒന്നിന് ആയിരം രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കും. അതേസമയം അറിഞ്ഞോ അറിയാതെയോ മനുഷ്യജീവനോ സ്വത്തിനോ അപകടമുണ്ടായാല്‍ വെടിവെക്കുന്നയാള്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തം. മുലയൂട്ടുന്ന കാട്ടുപന്നിയെ ഒഴിവാക്കണം, കാട്ടില്‍ക്കയറി വെടിവെക്കാന്‍ പാടില്ല എന്നിങ്ങനെ കര്‍ശന നിര്‍ദേശങ്ങളുമുണ്ട്.

Malappuram
English summary
malappuram wild pig makes head ache for locals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X