ഓടുന്ന ബസില്‍ യുവതിയെ കുത്തി സ്വയം കഴുത്തറുത്ത് യുവാവ്; സംഭവം മലപ്പുറത്ത്
മലപ്പുറം: ഓടുന്ന ബസില്‍ സഹയാത്രികയെ കുത്തി പരിക്കേല്‍പ്പിച്ച് സ്വയം കഴുത്തറുത്ത് യുവാവ്. മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയ്ക്ക് സമീപം വെന്നിയൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രി 11 മണിക്കാണ് യുവാവ് സഹയാത്രക്കാരിയായ യുവതിയെ ആക്രമിക്കുന്നത്.
ഗൂഡല്ലൂര്‍ സ്വദേശിനി സീതയാണ് ആക്രമിക്കപ്പെട്ടത്. വയനാട് സ്വദേശി സനില്‍ (25) ആണ് സീതയെ ആക്രമിച്ചത്. ഇരുവരും മുന്‍ പരിചയക്കാരാണ് എന്നാണ് റിപ്പോര്‍ട്ട്. സീത അങ്കമാലിയില്‍ നിന്നാണ് ബസില്‍ കയറിയത്. സനില്‍ എടപ്പാളില്‍ നിന്നും കയറി. ഇരുവരും ബസിന്റെ മധ്യഭാഗത്തെ സീറ്റില്‍ ഒരുമിച്ചാണ് ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

Vastu Tips: വീട്ടില്‍ വാഴയുണ്ടോ... എങ്കില്‍ സന്താനഭാഗ്യം കൈവരും, നടേണ്ടത് എവിടെയെന്നറിയാമോ?
ഇതോടെ കോട്ടയ്ക്കലില്‍വച്ച് ഇവരെ പിറകിലെ സീറ്റിലേക്കു മാറ്റിയിരുത്തി എന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണ് യുവാവ് യുവതിയെ ആക്രമിച്ചത്. യുവതിയുടെ നെഞ്ചില്‍ ഒന്നിലേറെ കുത്തേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സീതയെ ആക്രമിച്ച ശേഷം സനില്‍ കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് കത്തി പുറത്തേക്ക് എറിയുകയും ചെയ്തതായി ജീവനക്കാര്‍ പറഞ്ഞു.
ഉടന്‍ ബസ് തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുരയായിരുന്നു. സനിലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സനില്‍ കോട്ടയത്ത് ഹോട്ടല്‍ ജീവനക്കാരനാണ്. സീത ആലുവയില്‍ ആണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ട് വര്‍ഷത്തോളമായി പരിചയക്കാരാണ് എന്ന് പൊലീസ് അറിയിച്ചു. യുവതിയെ ആക്രമിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് യുവാവ് ബസില്‍ കയറിയത് എന്നാണ് വിവരം.












Click it and Unblock the Notifications