മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതാണ് ആ മാപ്പ്.... മേനകാ ഗാന്ധിക്ക് മാപ്പയച്ച് കൊടുത്ത് യൂത്ത് കോണ്‍ഗ്രസ്, ഒപ്പം കോളാമ്പിയും!!

Google Oneindia Malayalam News

മലപ്പുറം: പൈനാപ്പിളില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. മേനകാ ഗാന്ധിയുടെ പരാമര്‍ശമായിരുന്നു കടുത്തത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറം ജില്ലയുടെ ചരിത്രവും ഭൂപടവും അവര്‍ക്ക് അയച്ച് കൊടുത്താണ് പ്രതിഷേധിച്ചത്. നിരന്തരം വര്‍ഗീയ വിഷം തുപ്പുന്നുവെന്നാരോപിച്ച് കോളാമ്പിയും പോസ്റ്റലായി അയച്ചു.

1

മലപ്പുറത്തിന്റെ സംസ്‌കാരവും പൈതൃകവും മനസ്സിലാക്കാതെ പ്രസ്താവന നടത്തിയ മേനക മാപ്പ് പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സൗഹാര്‍ദത്തോടെ ജനങ്ങള്‍ ജീവിക്കുന്നിടത്താണ് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. മതസൗഹാര്‍ദ പാരമ്പര്യമാണ് ജില്ലയ്ക്കുള്ളത്. ഇത് ഒറ്റപ്പെടുത്താന്‍ നടത്തിയ പരാമര്‍ശമാണ്. പാലക്കാട് നടന്ന സംഭവത്തിന്റെ മറവില്‍ ബിജെപി വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ഫോര്‍വേഡ് ബ്ലോക് ജില്ലാ കമ്മിറ്റിയും കുറ്റപ്പെടുത്തി.

മേനകാ ഗാന്ധിയുടെ പ്രതികരണം വര്‍ഗീയവും നിന്ദ്യവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. അതേസമയം എസ്‌ഐഒ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടനകള്‍ എന്നിവര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണട്്. സേവ് ഫോറം ജില്ലി കമ്മിറ്റിയും മേനകയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മേനകാ ഗാന്ധിക്കെതിരെ പരാമര്‍ശത്തിന്റെ പേരില്‍ മലപ്പുറം പോലീസ് നിലവില്‍ കേസെടുത്തിട്ടുണ്ട്.

അതേസമയം കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മേനകാ ഗാന്ധി നടത്തിയ പരാമര്‍ശം തെറ്റാണെന്ന് കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്. ഇവിടെയുള്ള ആനയായ മേഘാര്‍ജുനനെ കുറിച്ച് നടത്തിയ പരാമര്‍ശ അസംബന്ധമാണെന്ന് ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ പറഞ്ഞു. ദേവസ്വവും പാപ്പാന്‍മാരും നാട്ടുകാരും വളരെ കാര്യമായിട്ടാണ് ആനയെ പരിപാലിക്കുന്നത്. ട്വീറ്റില്‍ കൂടല്‍മാണിക്യം ദേവസ്വം ആന മേഘാര്‍ജുനനും പീഡനത്തിന് ഇരയാണെന്ന് മേനക സൂചിപ്പിച്ചിരുന്നു,. ഇതിനെ തുടര്‍ന്ന് ആര്‍ഡിഒ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി എത്തിയിരുന്നു.

Malappuram
English summary
youth congress sent district map to maneka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X