Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടലിന്റെ മറവില്‍ നിരോധിത മയക്കുമരുന്ന് വില്‍പന: മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

മലപ്പുറം: ഹോട്ടലിന്റെ മറവില്‍ നിരോധിത മയക്കുമരുന്ന് വില്‍പ്പന നടത്തിയ മഞ്ചേരി നെല്ലിക്കുന്ന് സ്വദേശി പിടിയില്‍. പാര്‍ട്ടി ഡ്രഗ്, എന്നറിയപ്പെടുന്ന എംഡിഎംഎ മയക്കുമരുന്നുമായി നെല്ലിക്കുത്ത് സ്വദേശി അനീസിനെ(29)യാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് ഉപയോഗം കൂടുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി കേന്ദ്രീകരിച്ച് കഞ്ചാവ് , ബ്രൗണ്‍ഷുഗര്‍, എംഡിഎംഎപോലുള്ള ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നവരുടേയും ഉപയോഗിക്കുന്നവരുടേയും വിവരങ്ങള്‍ രഹസ്യമായി ശേഖരിച്ച് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.

പിടിയിലായ പ്രതി കിടങ്ങഴിയില്‍ പ്രവര്‍ത്തിക്കുന്ന ഇയാളുടെ ഹോട്ടലിന്റെ മറവിലാണ് വില്പന നടത്തിവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തതില്‍ മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ഇത്തരത്തിലുള്ള മയക്കുമരുന്ന് മൊത്തത്തില്‍ വില്പന നടത്തുന്ന രണ്ട് പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലം ഉള്ള ഇവരെ നിരീക്ഷിച്ചുവരികയാണ്. ബാംഗ്ലൂരില്‍ നിന്നാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് കേരളത്തില്‍ എത്തുന്നത്. പഠനാവശ്യങ്ങള്‍ക്കും മറ്റും അവിടെ നില്‍ക്കുന്ന മലയാളി വിദ്യാര്‍ത്ഥികളാണ് ഇടനിലക്കാരായി നിന്ന് മയക്കുമരുന്ന് മഞ്ചരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന് കൈമാറുന്നത്. ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. ഗ്രാമിന് 5000 രൂപയാണ് ഇത്തരം സംഘങ്ങള്‍ ഈടാക്കുന്നത്.

aneesdrugcase

ഉപയോഗിച്ചാല്‍ മണമോ മറ്റ് പ്രശ്‌നങള്‍ ഇല്ല എന്നതും ഇരട്ടി ലഹരി നല്‍കുന്നതുമായ ഇത്തരം ലഹരിമരുന്നുകള്‍ വിദ്യാര്‍ത്ഥികളും മറ്റും കൂടുതല്‍ ഉപയോഗിക്കുന്നതായി അന്വോഷണത്തില്‍ നിന്നും മനസിലായിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനിടയില്‍ 12 ഓളം ആളുകളേയാണ് കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് മഞ്ചരിയില്‍ നിന്നും പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

മലപ്പുറം ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ശികുമാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി സി ഐ, എസ് ഐ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍, ശശികുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, മുഹമ്മദ് സലീം, ദിനേശ്, ഫ്‌സത്ത് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+