മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണി: പോക്‌സോ കേസില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ പോക്‌സോ വകുപ്പില്‍ യുവാവ് അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ യുവാവ് കരുവാരക്കുണ്ട് പോലിസിന്റെ പിടിയിലായി. കാളികാവ് ചെങ്കോട് സ്വദേശി കരുങ്കോട്ടില്‍ സനൂപി (22)നെയാണ് എസ് ഐ കെഎന്‍ വിജയന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കേരളത്തിൽ യുഡിഎഫിന് വൻ മുന്നേറ്റമെന്ന് പ്രവചിച്ച് അഭിപ്രായ സർവേഫലം; രണ്ടിടത്ത് ഇടതുപക്ഷംകേരളത്തിൽ യുഡിഎഫിന് വൻ മുന്നേറ്റമെന്ന് പ്രവചിച്ച് അഭിപ്രായ സർവേഫലം; രണ്ടിടത്ത് ഇടതുപക്ഷം

പെണ്‍കുട്ടിയുമായി ഫോണില്‍ ബന്ധം സ്ഥാപിച്ച പ്രതി വീഡിയോ ചാറ്റിങ്ങിനിടെ നഗ്‌ന ചിത്രങ്ങള്‍ സ്‌ക്രീന്‍ ഷോട്ടിട്ട് പകര്‍ത്തി. പിന്നീട് ഫോട്ടോ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് പതിവാക്കി. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സനൂപിനെ കരുവാരക്കുണ്ട് പോലീസ് അറസ്റ്റു ചെയ്തത്.

sanooppocsocase

പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് മറ്റു പല പെണ്‍കുട്ടികളുമായും ബന്ധം സ്ഥാപിക്കുകയും, നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.പോക്‌സോ വകുപ്പ് ചുമത്തിയാണ് സനൂപിനെതിരെ കേസെടുത്തിട്ടുള്ളത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram
English summary
man arrested in pocso case from malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X