Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു, ബൈക്കിലുയുണ്ടായിരുന്ന സഹപ്രവര്‍ത്തകക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറം വള്ളുവമ്പ്രത്ത് കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. സഹയാത്രിക ഗുരുതരാവസ്ഥയില്‍. ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കല്‍ പാപ്പായി മുല്ലപ്പള്ളി കുഞ്ഞവറാന്‍ ഹാജിയുടെ മകന്‍ സഈദ് (23) ആണ് മരിച്ചത്. ബൈക്കില്‍ കൂടെ യാത്രചെയ്ത സഹപ്രവര്‍ത്തക മലപ്പുറം കോഡൂര്‍ സ്വദേശിനി സജ്ന (30)നെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് 5.45ന് വള്ളുവമ്പ്രം അത്താണിക്കലിലാണ് അപകടം. കൂട്ടിലങ്ങാടിയിലെ പാത്രക്കടയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ലൈനില്‍ സെയില്‍സ് കഴിഞ്ഞ് കടയിലേക്ക് മടങ്ങും വഴിയാണ് അപകടം.

സ്റ്റേഷന്‍ മാര്‍ച്ച് ഡിഐജി ഓഫീസ് മാര്‍ച്ചാക്കി; പി രാജുവിനെതിരെ സംസ്ഥാന നേതൃത്വത്തിന്‍റെ വിമര്‍ശനം

caraccidentmalappuram-1

ജലസേചന വിഭാഗത്തില്‍ ജോലി ലഭിച്ച സഈദ് പരിശീലനത്തിനായി തിങ്കളാഴ്ച്ച ദില്ലിയിലേക്ക് പോകാനിരിക്കുകയായിരുന്നു അപകടമുണ്ടായത്. മാതാവ് : ആയിശുമ്മ, സഹോദരങ്ങള്‍ : മുഹമ്മദ് റാഫി, റാഫിയ ഫര്‍ഹത്ത്, സഈദ. മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുള്ള മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം ശനിയാഴ്ച്ച പോസ്റ്റ്മോര്‍ട്ടം ചെയ്ത് ഉച്ചയോടെ പാപ്പായി ജുമാമസ്ജിദില്‍ ഖബറടക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+