പോക്സോ കേസിലെ പ്രതിയും എല്‍ഡിഎഫ് കൗണ്‍സിലറുമായ ബാലികാ പീഡകനെ മന്ത്രി ജലീല്‍ സംരക്ഷിക്കുന്നുവെന്ന്... മന്ത്രിവസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്!!
മലപ്പുറം: ബാലിക പീഡകനെ സംരക്ഷിച്ച മന്ത്രി കെ.ടി.ജലീലിനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കുക, പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുക, കേസ് ഒതുക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊന്നാനിപാര്‍ലമെന്റ് മണ്ഡം യു.ഡി.വൈ എഫിന്റെ ആഭിമുഖ്യത്തില്‍ മന്ത്രി കെ.ടി.ജലീലിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. കാവുംപുറത്ത്നിന്നും ആരംഭിച്ച മാര്‍ച്ച് മീമ്പാറയിലുള്ള മന്ത്രി
വസതിക്ക് സമീപം പോലിസ് തടഞ്ഞു. മാര്‍ച്ച് കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാന്യതയുടെ ചെറിയ അംശം ബാക്കി ഉണ്ടെങ്കില്‍ മന്ത്രി രാജിവെക്കുകയും സ്വതന്ത്രമായ അന്വേഷണത്തിന് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപെട്ടു. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ധേഹം പറഞ്ഞു.യു.ഡി.വൈ. എഫ് പാര്‍ലിമെന്റ്മണ്ഡലം പ്രസിഡന്റ് നാസര്‍ പൊട്ടച്ചോല അദ്ധ്യക്ഷനായി.വി.ടി.ബല്‍റാം എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ.ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് വി.വി പ്രകാശ്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഇഫ്തികാറുദ്ധീന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബുല്‍ ഗഫൂര്‍, വി.ടി സു ബൈര്‍ തങ്ങള്‍, അഡ്വ.സിദ്ധീഖ് പന്താവൂര്‍, വി.കെ.എം.ഷാഫി പ്രസംഗിച്ചു.

ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. യുവാവിനെ കാട്ടാനകൂട്ടം കൊലപ്പെടുത്തി...!!!
വളാഞ്ചേരിയില്‍ എല്‍.ഡി.എഫ് നഗരസഭാ കൗണ്‍സിലര്‍ പ്രതിയായ ബാലിക പീഡന കേസ് അട്ടിമറിക്കാന്‍ മന്ത്രി കെ.ടി ജലീലും, പോലീസുദ്യോഗസ്ഥരും ഇടപെടല്‍ നടത്തുന്നുണ്ടെന്നാരോപിച്ച്
കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.റംഷാദ് കഴിഞ്ഞ ദിവസം സംസ്ഥാന ബാലാവകാശ കമ്മീഷനും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റക്കും പരാതി നല്‍കിയിരുനഎനഒ? മന്ത്രിയുടെ ഇടപെടല്‍ സംബന്ധിച്ചു പെണ്‍കുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍ ഗൗരവത്തിലെടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. മന്ത്രിക്കൊപ്പംതന്നെ കേസ് അട്ടിമറിയ്ക്കാന്‍ ഭീഷണിപെടുത്തിയതായി ആരോപിക്കുന്ന
പോലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. ബാലികയുടെ നീതി ഉറപ്പ് വരുത്തണം എന്നും അദേഹം ആവശ്യപ്പെട്ടു. അതേ സമയം വളാഞ്ചേരിയില്‍ 16കാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയായ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഷംസുദ്ദീന് കേസിനെ തുടര്‍ന്ന് ആദ്യം മുങ്ങിയത് ഇന്തോനേഷ്യയിലേക്കാണെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കായി നിലവില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ കേസിന്റെ അന്വേഷണമെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനി പ്രതിയെ പിടികൂടിയാല്‍ ഒരാഴ്ച്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി എസ്.എച്ച്.ഒ എസ്.പി. സുധീരന് പറഞ്ഞു. വിദേശത്തേക്ക് കടന്ന പ്രതി ഇന്ത്യയിലെ ഏതു വിമാനത്തവളങ്ങളില്‍ ഇറങ്ങിയാലും പിടികൂടാനുള്ള ലുക്കൗട്ട് നോട്ടീസ് പോലീസ് ഇറക്കിയിട്ടുണ്ട്, പ്രതി പെണ്‍കുട്ടിയെ പത്തിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.

പെണ്‍കുട്ടി പ്രതി ഷംസുദ്ദീനുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും പോലീസ്. നേരത്തെ പെണ്‍കുട്ടിയെ കാണാതായതായി പരാതി ഉണ്ടായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതി ഷംസുദ്ദീന്റെ കൂടെ പോയതാണെന്ന് വ്യക്തമായിട്ടും, ചൈല്‍ഡ് ലൈന്‍കുട്ടിയുടെ മൊഴിയെുടത്തപ്പോഴും പ്രതിക്കെതിരെ മൊഴി നല്കാന് പെണ്‍കുട്ടി തെയ്യാറായിരുന്നില്ല, പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് സഹോദരിയുടെ പിന്തുണയോട് കൂടി പെണ്‍കുട്ടി പരാതി നല്‍കിയത്. അതേ സമയം നേരത്തെ പ്രതി ഷംസുദ്ദീന്റെ വാടക വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയും സഹോദരിയും അടക്കമുള്ള കുടുംബത്തെ പിന്നീട് ഷംസുദ്ദീന്റെ തന്റെ എടയൂരിലുള്ള മറ്റൊരു വീട്ടിലേക്കു മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. ആദ്യം താമസിച്ചിരുന്നത് വളാഞ്ചേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ആയിരുന്നു. ഇതിനിടയില്‍ എടയൂരിലെ വീട്ടില്‍ ഷംസുദ്ദീന്റെ സ്ഥിര സന്ദര്‍ശനം നാട്ടുകാര്‍ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഏകദേശം 42ലക്ഷം രൂപ നല്‍കിയാണു ഷംസുദ്ദീന്റെ ഈസ്ഥലവും വീടും വാങ്ങിയിരുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ സഹോദരിയും ഷംസുദ്ദീനുമായി ബന്ധമുള്ളതായി സംശയിക്കുന്ന യുവതി ഷംസുദ്ദീനെ ഭീഷണിപ്പെടുത്തി ഈ വീടും, ഷംസുദ്ദീന്റെ ഏഴുലക്ഷത്തിലധികം വിലവരുന്ന കാറും തങ്ങള്‍ക്ക് നല്കണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, ഈ ആരോപണത്തില്‍ കഴമ്പുള്ളതായി പോലീസും പറയുന്നു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തി പലതവണ പെണ്‍കുട്ടിയുടെ സഹോദരി പണം വാങ്ങിയിരുന്നുവെന്നും ഇതു തുടര്‍ന്നുവരികയാണെന്നും ഷംസുദ്ദീന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു.

പോക്സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രതിക്ക് പെണ്‍കുട്ടിയുടെ ബന്ധുവായ മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നുവെന്നും, പിന്നീട് ഇവര്‍ വഴിയാണ് പെണ്‍കുട്ടിയെ ഷംസുദ്ദീന് പരിചയപ്പെട്ടതെന്നും പറയുന്നു. പണക്കാരനായ പ്രതി ഷംസുദ്ദീന് വിവാഹ വാഗ്ദാനത്തില്‍നിന്നും പിന്മാറിയതോടെ ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സും, ചില വസ്തുവകകളും ഇവരുടെ പേരില്‍ എഴുതി നല്കാന് ആവശ്യപ്പെട്ടു ബന്ധുവായ സ്ത്രീ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, പല തവണ ഇത്തര്ത്തില് ബന്ധുവായ സ്ത്രീ പ്രതിയില്‍ നിന്നും സ്വത്തുവകകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും ഇതിനെ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊണ്ടുകേസ് കൊടുപ്പിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്,
ബാലിക പീഡകനെ സംരക്ഷിച്ച മന്ത്രി കെ.ടി.ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിപാര്‍ലമെന്റ് മണ്ഡം യു.ഡി.വൈ എഫിന്റെ ആഭിമുഖ്യത്തില്‍ മന്ത്രി കെ.ടി.ജലീലിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് കെ.എം.ഷാജി എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു
-
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത്











Click it and Unblock the Notifications