Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദങ്ങള്‍ക്കിടെ ഇന്‍ഡിഗോയുടെ ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; കാരണം ഇതാണ്

കോഴിക്കോട്: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് കൊണ്ട് വന്ന ബസ് ഫറോക്ക് ചുങ്കത്തെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.

1

ആറ് മാസത്തെ നികുതി കുടിശ്ശികയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് അടയ്ക്കാനുണ്ടായിരുന്നത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂ എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കമ്പനിയെ അറിയിച്ചിരിക്കുന്നത്. പിഴയും നികുതിയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബസ് വിട്ട് കിട്ടാനായി അടക്കേണ്ടത്.

2

ആര്‍ ടി ഒയുടെ നിര്‍ദ്ദേശ പ്രകാരം ഫറോക്ക് ജോയിന്റ് ആര്‍ ടി ഒ ഉള്‍പ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയില്‍ എടുത്തത്. പണം അടച്ചാല്‍ ബസ് വിട്ടുകൊടുക്കും എന്ന് കമ്പനിയെ അറിയിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ല എന്നും എയര്‍പോര്‍ട്ടിലായതിനാല്‍ ഇതുവരെ ബസ് കസ്റ്റഡയില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

3

ബസ് ഇന്ന് പുറത്തിറക്കിയപ്പോള്‍ പിടിച്ചെടുക്കുകയായിരുന്നു എന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വിശദീകരിച്ചു. നേരത്തെ എല്‍ ഡി എഫ് കണ്‍വീനറും മുതിര്‍ന്ന സി പി ഐ എം നേതാവുമായ ഇ പി ജയരാജന് ഇന്‍ഡിഗോ കമ്പനി മൂന്നാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ തള്ളിമാറ്റിയിരുന്നു.

4

ഇതിലാണ് ഇന്‍ഗിഡോയുടെ നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നും ഇ പി ജയരാജന്‍ പ്രഖ്യാപിച്ചിരുന്നു. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

5

താന്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നയാളാണെന്നും കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഇന്‍ഡിഗോയുടേത് ക്രിമിനലുകള്‍ക്ക് സംരക്ഷണം കൊടുക്കുന്ന നടപടിയാണ് എന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണെന്ന് ജയരാജന്‍ പറഞ്ഞിരുന്നു.

6

ഇതിന് പിന്നാലെ ഇ പി ജയരാജന്‍ തലസ്ഥാനത്ത് നിന്ന് ട്രെയിനില്‍ കണ്ണൂരിലേക്ക് പുറപ്പെടുകയും ചെയ്തിരുന്നു. ഇന്‍ഡിഗോയുടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തായിരുന്നു ഇ പി ജയരാജന്റെ യാത്ര. അതേസമയം സംഭവത്തില്‍ ഇ പി ജയരാജനെ പിന്തുണച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കിയിരുന്നു. ഇ പി ജയരാജന് വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ കമ്പനിയുടെ നടപടി പ്രതിഷേധാര്‍ഹമാണ് എന്ന് സി പി ഐ എം അഭിപ്രായപ്പെട്ടു. നടപടി പുനഃപരിശോധിക്കേണ്ടതാണ് എന്നും സി പി ഐ എം ആവശ്യപ്പെട്ടു.

ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്‍; ഏറ്റെടുത്ത് ആരാധകര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+