'ഒതുക്കണം'; ഫാത്തിമ തെഹ്ലിയക്കെതിരെ എംഎസ്എഫ് നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്
മലപ്പുറം: എംഎസ്എഫിലെ വനിതാ നേതാക്കളെ അപമാനിക്കുന്ന എംഎസ്എഫ് നേതാവിന്റെ ശബ്ദരേഖ പുറത്ത്. എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് കൊണ്ട് ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് കഴിഞ്ഞ ദിവസം പരാതി നല്‍കിയത് മുസ്ലീം ലീഗില്‍ പുതിയ വിവാദമായിരിക്കെയാണ് എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്ദുള്‍ വഹാബിന്റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്. ഹരിതയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായുളള അബ്ദുള്‍ വഹാബിന്റെ ഫോണ്‍ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.
എംഎസ്എഫിന്റെ ദേശീയ വൈസ് പ്രസിഡണ്ടായ ഫാത്തിമ തെഹ്ലിയ അടക്കമുളള ഹരിത നേതാക്കളെ ഒതുക്കണം എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. മുസ്ലീം ലീഗ് നേതൃത്വം ആ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത് എന്നും അബ്ദുള്‍ വഹാബിന്റെതായി പുറത്ത് വന്നിരിക്കുന്ന ശബ്ദരേഖയില്‍ പറയുന്നു. മുസ്ലീം ലീഗിനേക്കാളും മുകളില്‍ പാര്‍ട്ടിയുടെ അഭിപ്രായവുമായി ആരും വരരുത് എന്നും ഇവരെ മൊത്തത്തില്‍ ഒന്ന് കടിഞ്ഞാണിട്ട് നിര്‍ത്തണം എന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.
പ്രായം അളക്കാത്ത ശരീരം; മമ്മൂട്ടിയുടെ ഫിറ്റ് ലുക്ക് വൈറൽ

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി ഫാത്തിമ തെഹ്ലിയയുടെ പേര് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ആ സമയത്ത് ഫാത്തിമ നടത്തിയ ചില ഇടപെടലുകളും അഭിപ്രായ പ്രകടനങ്ങളും ലീഗ് നേതൃത്വത്തില്‍ അതൃപ്തിയുണ്ടാക്കിയതായും ശബ്ദ സന്ദേശത്തില്‍ പറയുന്നു. ചന്ദ്രിക ഫണ്ട് വിവാദവും നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും അടക്കമുളള വിഷയങ്ങളില്‍ മുസ്ലീം ലീഗിനുളളില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കെയാണ് ഹരിത നേതാക്കള്‍ എംഎസ്എസ് സംസ്ഥാന പ്രസിഡണ്ടായ പികെ നവാസിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയത്.
Recommended Video
അന്യനിലെ നായിക സദയെ കണ്ടോ! വൈറലായി സദയുടെ പഴയ ഗ്ലാമറസ് ചിത്രങ്ങൾ
പികെ നവാസും വി അബ്ദുള്‍ വഹാബും ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തി എന്നാണ് പത്ത് വനിതാ നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് നേരത്തെ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെങ്കിലും അവഗണിക്കപ്പെട്ടതോടെയാണ് വനിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സഹായിച്ചത്. കോഴിക്കോട് വെച്ച് നടന്ന എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ നടന്ന ചര്‍ച്ചയിലാണ് സംസ്ഥാന നേതൃത്വം വനിതാ നേതാക്കളെ അധിക്ഷേപിച്ചത്. ഹരിത നേതാക്കളുടെ അഭിപ്രായം തേടുന്നതിനെ കുറിച്ച് പികെ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണെന്ന് വനിതാ നേതാക്കള്‍ പരാതിയില്‍ പറയുന്നു. സമാനമായ രീതിയില്‍ ആണ് അബ്ദുള്‍ വഹാബും പ്രതികരിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
പിറന്നാൾ പൊളിച്ചടുക്കി അഞ്ജു... റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ വൻ വൈറൽ












Click it and Unblock the Notifications