മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെഗാസസ്; സുപ്രീംകോടതി വിധി സുപ്രധാന ചുവടുവയ്പ് എന്ന് ഇടി മുഹമ്മദ് ബഷീര്‍

Google Oneindia Malayalam News

മലപ്പുറം: ഇസ്രായേല്‍ കമ്പനി വികസിപ്പിച്ച പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവാദം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് അന്വേഷിക്കുക. ജസ്റ്റിസ് ആര്‍വി രവീന്ദ്രനാണ് സമിതി അധ്യക്ഷന്‍. മലയാളിയായ ഡോ. പി പ്രഭാകര്‍ (അമൃത വിശ്വാ വിദ്യാപാഠം- കൊല്ലം) ഉള്‍പ്പെടെയുള്ളവര്‍ സമിതിയില്‍ അംഗങ്ങളാണ്. സുപ്രീംകോടതി വിധിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു. രാജ്യസുരക്ഷയുടെ പേരില്‍ പൗരന്‍മാരുടെ സ്വകാര്യതയിലേക്ക് നോക്കുന്നത് ശരിയല്ലെന്ന് നേരത്തെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ജനങ്ങളാണ് വലുത് എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

b

മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതികരണത്തില്‍ നിന്ന്...

സുപ്രീം കോടതിയുടെ ഇന്നത്തെ വിധി വളരെ സ്വാഗതാര്‍ഹമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഒളിച്ചുകളിക്കും തെറ്റായ നടപടികള്‍ക്കുമേറ്റ ശക്തമായ പ്രഹരവുമാണിത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് സെഷന്‍ വളരെ കുറച്ചു ദിവസമാണ് പ്രവര്‍ത്തിച്ചത്. ബാക്കി എല്ലാ ദിവസവും പെഗാസസിന്റെ പേരില്‍ നടന്നിട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭമായിരുന്നു. സമര വേളയില്‍ പ്രതിപക്ഷം ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട വിഷയം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു. പക്ഷെ വിഷയം നിസ്സാര വല്‍ക്കരിക്കുയയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ കോടതിയുടെ ഇടപെടല്‍ പ്രതിപക്ഷം അവശ്യപ്പെട്ടത് എത്ര ശരിയായിരുന്നു എന്ന് വ്യകതമാക്കാന്‍ സഹായകരമായി.

കോട്ടക്കലില്‍ 17കാരി വീട്ടില്‍ പ്രസവിച്ചു; യുട്യൂബ് നോക്കി പ്രസവം പഠിച്ചു... അയല്‍വാസി അറസ്റ്റില്‍കോട്ടക്കലില്‍ 17കാരി വീട്ടില്‍ പ്രസവിച്ചു; യുട്യൂബ് നോക്കി പ്രസവം പഠിച്ചു... അയല്‍വാസി അറസ്റ്റില്‍

പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ആരെല്ലാം വാങ്ങിയിട്ടുണ്ട്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത് വാങ്ങിച്ചിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങളില്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. കോടതിയുടെ പരാമര്‍ശങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട്. രാജ്യ സുരക്ഷയുടെ മറവില്‍ എന്തും ചെയ്യാം എന്നുള്ള സ്ഥിതി ഉണ്ടാവരുത്. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തില്‍ മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന പരാമര്‍ശവും അതിലുണ്ട്. അത് ബിജെപി സര്‍ക്കാരിന് ലഭിച്ച മറ്റൊരു താക്കീതാണ്. രാജ്യസുരക്ഷ, തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ബലി കൊടുക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി എടുത്തുകൊണ്ടിരിക്കുന്നത്.

അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

വിദഗ്ധ സമിതിയെ സഹായിക്കാന്‍ സാങ്കേതിക വിദ്ഗ്ധ സമിതിയെ കോടതി വേറെ നിയോഗിച്ചിട്ടുണ്ട്. എല്ലാം കൊണ്ടും ശ്രദ്ധേയമായ ചുവടുവെപ്പാണിത്. കേന്ദ്ര സര്‍ക്കാറിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെയുള്ള പ്രതിപക്ഷ നിലപാട് ശരിയായിരുന്നുവെന്ന് ഇന്ത്യ ഉറക്കെ ചിന്തിക്കുന്ന സന്ദര്‍ഭം കൂടിയാണിതെന്നും എംപി പറഞ്ഞു.

Recommended Video

cmsvideo
How to find Pegasus malware in your gadget | Oneindia Malayalam

Malappuram
English summary
Muslim League Leader ET Muhammed Basheer MP's Reply Over Pegasus Supreme Court Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X