മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമസ്ത നേതാവിന്റെ പ്രതികരണത്തെ തള്ളാതെ ലീഗ്; ഭരണഘടനയുടെ ശക്തിയാണെന്ന് സാദിഖലി തങ്ങള്‍

ഇസ്ലാമിക രാജ്യങ്ങളേക്കാള്‍ മതസ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യയെന്ന സമസ്ത നേതാവിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് മുസ്ലീം ലീഗ് നേതാക്കള്‍. വളരെ സൂക്ഷ്മതയോടെയാണ് നേതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്

Google Oneindia Malayalam News
sadikali thangal

മലപ്പുറം: ഇസ്ലാമിക രാജ്യങ്ങളേക്കാള്‍ മതസ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യയെന്ന സമസ്ത നേതാവിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് മുസ്ലീം ലീഗ് നേതാക്കള്‍. വളരെ സൂക്ഷ്മതയോടെയാണ് നേതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്.

മുസ്ലീങ്ങള്‍ രാജ്യത്ത് വെല്ലുവിളികള്‍ നേരിടാത്തതിന്റെ കാരണം ഇന്ത്യന്‍ ഭരണഘടനയാണെന്നും, അതിന്റെ ശക്തി കാരണമാണ് ഈ മതേതരത്വമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗിന്റെ പോരാട്ടം അത് നിലനിര്‍ത്താനാണെന്നും അദ്ദേഹം വ്യക്തമാക്കി.

pk kunhalikutty

അതേസമയം ചില ഭീഷണികള്‍ രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഉണ്ടാകുന്നുണ്ടെന്ന് മുസ്ലീം ലീഗ് നേതാവായ പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

അടിച്ചത് ബംപര്‍, വിശ്വസിക്കാനായില്ല, രണ്ട് ദിവസം പരിശോധിച്ചു, അറിഞ്ഞപ്പോള്‍ അമ്പരപ്പ്അടിച്ചത് ബംപര്‍, വിശ്വസിക്കാനായില്ല, രണ്ട് ദിവസം പരിശോധിച്ചു, അറിഞ്ഞപ്പോള്‍ അമ്പരപ്പ്

സമസ്ത എപി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാരായിരുന്നു ഇസ്ലാമിക രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ താരതമ്യം നടത്തിയത്.

സൗദി അറേബ്യയും, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പോലും ഇന്ത്യയിലേത് പോലെ മത സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നും, ഇവിടെ താഴേ തട്ട് വരെ മതപ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ലീഗില്‍ നിന്ന് എതിര്‍പ്പ് വന്നിട്ടില്ലെങ്കിലും മറ്റ് മേഖലയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

മുടിയൊന്ന് നീട്ടാന്‍ നോക്കിയിട്ടും വളരുന്നില്ലേ, ഒന്നുകൊണ്ടും പേടിക്കേണ്ട, ഇത് പരീക്ഷിച്ചാല്‍ എല്ലാം റെഡിയാവും

സംഘപരിവാര്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന ഇത്തരമൊരു കാലത്ത് മുസ്ല്യാരുടെ പരാമര്‍ശങ്ങള്‍ അവരെ സഹായിക്കാനാണെന്നാണ് വിമര്‍ശനം.

ലീഗ് നേതാക്കള്‍ പ്രസ്താവനയെ പൂര്‍ണമായും തള്ളിയിട്ടില്ല. എന്നാല്‍ ചെറിയ തോതിലുള്ള വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

ആരും സമ്മാനം തരാനില്ല, സ്വന്തം നല്‍കിയ ഗിഫ്റ്റിന് യുവതിക്ക് അടിച്ചത് ബംപര്‍; ലക്ഷങ്ങള്‍ കൈയ്യില്‍ആരും സമ്മാനം തരാനില്ല, സ്വന്തം നല്‍കിയ ഗിഫ്റ്റിന് യുവതിക്ക് അടിച്ചത് ബംപര്‍; ലക്ഷങ്ങള്‍ കൈയ്യില്‍

ഏക സിവില്‍ കോഡ് അടക്കമുള്ള വിഷയങ്ങളില്‍ മുസ്ലീം സംഘടനകള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ എപി സുന്നി വിഭാഗം ബിജെപി നിലപാടിനെ പിന്തുണയ്ക്കുന്നതായിട്ടാണ് വിമര്‍ശനം.

എന്നാല്‍ ഈ നിലപാട് രാജ്യത്തിന് വേണ്ടിയുള്ളതാണ്. അല്ലാതെ സര്‍ക്കാര്‍ അനുകൂലമല്ലെന്നായിരുന്നു എസ്എസ്എഫ് വിശദീകരണം. രാജ്യത്തെയും ഭരണകൂടത്തെയും രണ്ടായി കാണണമെന്നും സംഘടന പറഞ്ഞു.

Malappuram
English summary
muslim league leaders partially supports samastha ap group leader's remark on india and islamic countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X