Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാംസീറ്റ് വിട്ടുകൊടുക്കാതെ ലീഗ്, യുഡിഎഫുമായി കൂടുതല്‍ ചര്‍ച്ച നടത്താന്‍ ഉന്നതാധികാര സമിതി യോഗം

മലപ്പുറം: ലോകസഭ സീറ്റില്‍ ഒരു സീറ്റ്കൂടി അധികം ആവശ്യപ്പെട്ട മുസ്ലിംലീഗ് ആവശ്യത്തില്‍നിന്നും പിന്‍മാറേണ്ടെന്ന് തീരുമാനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഒമ്പതിന് ചേരുമെന്നൂം ഈ യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന മാതാവിന് ഇരട്ട ജീവപര്യന്തവും പിഴയും, പൈശാചിക കൃത്യമെന്ന് കോടതി, വിധി മഞ്ചേരി കോടതിയുടേത്

പാണക്കാട് ബുധനാഴ്ച്ച നടന്ന ഉന്നതാധികാര സമിതിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കാന്‍ ഹൈദരലി തങ്ങളെ അധികാരപ്പെടുത്തുമെന്നും ഇതിന് ശേഷമേ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാവു എന്നും അദ്ദേഹം പറഞ്ഞു.

PK Kunhalikutty

അധിക സീറ്റ് സംബന്ധിച്ച വിഷയത്തില്‍ യു.ഡി.എഫില്‍ കൂടുതല്‍ തുടര്‍ച്ച ചര്‍ച്ചകള്‍ നടത്തും. യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നുവെന്ന സംസാരത്തിന് പ്രസക്തിയില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്. കൃത്യമായ സമയത്ത് യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഒമ്പതിന് ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടത്താനും തീരുമാനിച്ചു. അനിശ്ചിതത്വങ്ങള്‍ക്കിടെയായിരുന്നു ലീഗ്

ഉന്നതാധികാര സമിതി യോഗം. വിഷയം യു.ഡി.എഫ് യോഗത്തില്‍ ഉന്നയിച്ചതായും രണ്ട് തവണ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നതായും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് യോഗത്തില്‍ അറിയിച്ചു. സീറ്റു വിട്ടുതരാനാവില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആവശ്യത്തില്‍ നിന്ന് തല്‍ക്കാലം പിറകോട്ട് പോകേണ്ടെന്നായിരുന്നു പൊതുവിലുള്ള വികാരം.

സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ സെക്രട്ടറി അബ്ദുസമദ് സമദാനി, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എം.എല്‍.എ തുടങ്ങിയവരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+