Get Updates
Get notified of breaking news, exclusive insights, and must-see stories!

നവകേരള സദസ്; മലപ്പുറത്ത് ലഭിച്ചത് 81,354 പരാതികൾ, പരിഹാരമായത് വെറും 2375 എണ്ണത്തിൽ മാത്രം

മലപ്പുറം: നവകേരള സദസില്‍ സംസ്ഥാനത്ത് ഏറ്റവുമധികം പരാതികള്‍ കിട്ടിയ മലപ്പുറം ജില്ലയില്‍ പരാതി പരിഹാര നടപടികളിൽ യാതൊരു പുരോഗതിയുമില്ലെന്ന് വ്യക്തമാക്കി കണക്കുകൾ. മലപ്പുറത്ത് നിന്ന് ലഭിച്ച 81,354 പരാതികളില്‍ 2375 എണ്ണം മാത്രമാണ് ഒരു മാസം കൊണ്ട് പരിഹരിച്ചത്. 5134 പരാതികളില്‍ നടപടി പൂര്‍ത്തിയായതായെന്നാണ് അധികൃതര്‍ പറയുന്നത്.

നവംബർ 27 മുതല്‍ മുപ്പത് വരെയായിരുന്നു നവകേരള സദസിന്റെ മലപ്പുറം ജില്ലയിലെ പര്യടനം നടന്നത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും പരാതി പരിഹരിക്കുന്ന കാര്യത്തില്‍ ഇഴച്ചിൽ തുടരുകയാണ്. പരാതി ലഭിച്ച് 45 ദിവസത്തിനകം തീര്‍പ്പാക്കും എന്നായിരുന്നു അധികൃതരുടെ ഉറപ്പ്. ഇത് പ്രകാരം മലപ്പുറം ജില്ലയിലെ പരാതികള്‍ പൂര്‍ണമായും പരിഹരിക്കാന്‍ ഇനി പതിനഞ്ച് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ.

 navakeralasadas

ആകെ കിട്ടിയ 81,354 പരാതികളില്‍ 2375 പരാതികളാണ് ഒരു മാസം കൊണ്ട് പരിഹരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ 5134 പരാതികള്‍ കൂടി ഇതിനോട് ചേർത്താൽ പോലും 7509 പരാതികള്‍ മാത്രമേ പരിഹാരം കണ്ടവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ കഴിയൂ. അപ്പോഴും ജില്ലയിലെ 90 ശതമാനം പരാതികളും പരിഹാരമില്ലാത്ത കിടക്കുകയാണ്.

73,584 പരാതികളാണ് പതിനഞ്ച് ദിവസം കൊണ്ട് പരിഹരിക്കേണ്ടത്. യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിച്ചാലും ഇത് എങ്ങനെ സാധ്യമാകുമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥര്‍ക്കും ഉത്തരമില്ല. പരാതികളില്‍ ഭൂരിഭാഗവും സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ടവയാണ് എന്ന വെല്ലുവിളി കൂടിയുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് മലപ്പുറത്ത് അധികവും.

29,876 പരാതികളാണ് തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്ന് ലഭിച്ചത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പതിമൂവായിരത്തോളം പരാതികൾ ലഭിച്ചു. നയപരമായി സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ഉൾപ്പെടെ പരാതികള്‍ കിട്ടിയിട്ടുണ്ടെന്നതാണ് മറ്റൊരു കാര്യം. സമയം പിന്നിടുന്ന സാഹചര്യത്തിൽ ഈ പരാതികളുടെയെല്ലാം തുടര്‍നടപടികള്‍ക്കായി നെട്ടോട്ടമോടുകയാണ് ജില്ലയിലെ ഉദ്യോഗസ്ഥര്‍.

അതേസമയം, നവകേരള സദസിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് അജ്ഞാത വധഭീഷണി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എറണാകുളം എഡിഎമ്മിന്റെ ഓഫീസില്‍ ആണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് കഴിഞ്ഞ ദിവസം ലഭിച്ചത്. നവകേരള സദസിന്റെ വേദിയില്‍ കുഴിബോംബ് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തും എന്നായിരുന്നു കത്തില്‍ പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+