Get Updates
Get notified of breaking news, exclusive insights, and must-see stories!

പിവി അന്‍വറിന്റെ തട്ടകത്തില്‍ എന്‍സിപി ഇടിച്ചുകയറുമോ? 5 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസില്‍ ഇളക്കം

മലപ്പുറം: മുസ്ലിം ലീഗ്, സിപിഎം, കോണ്‍ഗ്രസ്... മലപ്പുറത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍ എന്നും ഇവിടെ അവസാനിക്കുകയാണ് പതിവ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലുണ്ടായ മാറ്റങ്ങളും തുടര്‍ച്ചയായ തര്‍ക്കങ്ങളും ഒരു വിഭാഗം പ്രവര്‍ത്തകരില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ ഒറ്റയ്ക്കും കൂട്ടമായും എത്തുന്നത് എന്‍സിപിയിലേക്കാണ്.

പിസി ചാക്കോ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തുകയും പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാകുകയും ചെയ്തതോടെ എന്‍സിപിയുമായുള്ള അസ്പര്‍ശത കോണ്‍ഗ്രസ് പ്രവത്തകര്‍ക്ക് നീങ്ങി എന്നു പറയാം. മലപ്പുറത്തെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ എന്‍സിപി പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ വളരെ ആവേശത്തിലാണെന്നും ജില്ലാ പ്രസിഡന്റ് കെപി രാമനാഥന്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് എന്‍സിപിയിലേക്ക് നിരവധി പേര്‍ കടുന്നുവരുന്നുണ്ട് എന്നാണ് ജില്ലാ പ്രസിഡന്റ് പറയുന്നത്. പ്രധാനമായും അഞ്ച് നിയോജക മണ്ഡലങ്ങളിലാണ് മാറ്റം. മഞ്ചേരി, നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ നിരവധി പേര്‍ എന്‍സിപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ് കൂടുതല്‍. പിന്നെ മുസ്ലിം ലീഗ്, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളിലുള്ളവരും.

2

നിലമ്പൂര്‍ മണ്ഡലത്തിലാണ് എന്‍സിപി കൂടുതല്‍ ചര്‍ച്ചയാകുന്നത്. ജില്ലയിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ എന്‍സിപിക്കും ഇടം ലഭിക്കുകയാണിപ്പോള്‍. പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരന്‍ പിവി അജ്മല്‍ എന്‍സിപിയില്‍ ചേരുകയും സംസ്ഥാന സെക്രട്ടറിയാകുകയും ചെയ്തത് അടുത്തിടെയാണ്. കോണ്‍ഗ്രസ് വിമതരായിരുന്നവരും പിവി അന്‍വറിനൊപ്പം ഇടതുപക്ഷത്തെത്തിയവരും എന്‍സിപിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

3

ഇടതുപക്ഷ സ്വതന്ത്രനായി ജയിച്ച പിവി അന്‍വര്‍ എംഎല്‍എയുടെ പ്രചാരണത്തില്‍ സജീവമായുണ്ടായിരുന്ന വ്യക്തിയാണ് പിവി അജ്മല്‍. ഇദ്ദേഹത്തിന്റെ വരവ് നിലമ്പൂര്‍ മേഖലയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ശക്തി പകരുമെന്നാണ് എന്‍സിപി നേതൃത്വം കരുതുന്നത്. കഴിഞ്ഞദിവസം പാര്‍ട്ടി പരിപാടികള്‍ക്ക് വേണ്ടി പിസി ചാക്കോ മലപ്പുറത്തെത്തിയിരുന്നു.

4

ജില്ലാ കമ്മിറ്റി ഓഫീസിലും ഏതാനും ചില ഓഫീസുകളിലും ഒതുങ്ങി നിന്നിരുന്ന എന്‍സിപി മലപ്പുറത്ത് കൂടുതല്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്നോണം അഞ്ച് മണ്ഡലങ്ങളിലാണ് അവര്‍ ശ്രദ്ധയൂന്നിയിരിക്കുന്നത്. അഞ്ചിടത്തും ഇപ്പോള്‍ ഓഫീസ് തുറന്നു. നിലമ്പൂര്‍, ഏറനാട്, മഞ്ചേരി, വണ്ടൂര്‍, കൊണ്ടോട്ടി മണ്ഡലങ്ങളിലാണ് ഓഫീസുകള്‍ പിസി ചാക്കോ ഉദ്ഘാടനം ചെയ്തത്.

5

നേരത്തെ ഗള്‍ഫിലായിരുന്ന പിവി അജ്മല്‍ ഇപ്പോള്‍ നാട്ടില്‍ സജീവ രാഷ്ട്രീയത്തിലുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രവര്‍ത്തകര്‍ക്ക് ആവേശമാണ്. പ്രത്യേകിച്ചും എടവണ്ണ മേഖലയില്‍. വിവിധ പാര്‍ട്ടികളില്‍ നിന്ന് അതൃപ്തരെ എന്‍സിപിയിലെത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എന്‍സിപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിനോട് താല്‍പ്പര്യം കുറഞ്ഞിട്ടുണ്ടെങ്കിലും ചെങ്കൊടി പിടിക്കാന്‍ മടിയുള്ള ഒട്ടേറെ പേരുണ്ട്. ഇവരാണ് എന്‍സിപിയിലേക്ക് എത്തുന്നതില്‍ വലിയൊരു വിഭാഗം.

6

വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ എന്‍സിപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ചൂണ്ടിക്കാട്ടിയാണ് പിസി ചാക്കോ രാജിവച്ചതും എന്‍സിപിയില്‍ ചേര്‍ന്നതും. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലെന്നും ഗ്രൂപ്പുകള്‍ മാത്രമാണെന്നും ഇവരുടെ വീതംവയ്പ് രാഷ്ട്രീയമാണ് നടക്കുന്നതെന്നുമായിരുന്നു പിസി ചാക്കോ രാജിവയ്്ക്കുന്ന വേളയില്‍ പറഞ്ഞത്.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

7

വിവിധ പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും എന്‍സിപിയില്‍ ചേരുമെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. നേരത്തെ കോണ്‍ഗ്രസിലായിരുന്ന വേളയില്‍ ഡല്‍ഹി കേന്ദ്രമായിട്ടാണ് പിസി ചാക്കോ പ്രവര്‍ത്തിച്ചിരുന്നത്. എന്‍സിപിയിലെത്തിയതോടെ അദ്ദേഹം കേരളത്തില്‍ സജീവമാണ്. എന്നാല്‍ പിസി ചാക്കോയുടെ നീക്കങ്ങള്‍ വിജയിക്കില്ലെന്നും കോണ്‍ഗ്രസിന് യാതൊരു ക്ഷീണവും സംഭവിക്കില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+