Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഫ്രിക്കയിൽ പിവി അൻവറിന്റെ സ്വർണഖനനം, 'എംഎല്‍എയുടെ പണി കല്യാണം കൂടലും വയറ് കാണലുമല്ല'

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കാണാനില്ലെന്നും എംഎല്‍എ മുങ്ങിയെന്നും ഉളള വാര്‍ത്തകളോട് പ്രകോപനപരമായി പ്രതികരിച്ചതില്‍ വിശദീകരണവുമായി പിവി അന്‍വര്‍. എംഎല്‍എ മുങ്ങിയെന്ന തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറുടെ തന്തയ്ക്ക് വിളിച്ച് കൊണ്ടായിരുന്നു എംഎല്‍എ മറുപടി നല്‍കിയത്. ഇത് വിവാദമായതോടെയാണ് എംഎല്‍എയുടെ വിശദീകരണം.

നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ജൂണ്‍ മാസത്തില്‍ പിവി അന്‍വര്‍ ആഫ്രിക്കയിലേക്ക് പോയത്. തിരഞ്ഞെടുപ്പിന് മുന്‍പും എംഎല്‍എ മണ്ഡലത്തില്‍ ഇല്ലാത്തത് വിവാദമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്ന സമയത്ത് അന്‍വര്‍ തിരിച്ചെടുത്തു. സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുകയും ചെയ്തു. എംഎല്‍എയെ ഔദ്യോഗിക നമ്പറിലടക്കം ലഭിക്കാതെ വന്നതോടെയാണ് വിവാദമായത്.

1

കാണാനില്ല എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകുമെന്നും എന്നാല്‍ പിവി അന്‍വര്‍ മുങ്ങി, ഫോണ്‍ സ്വിച്ച് ഓഫ് എന്നൊക്കെ പറഞ്ഞതാണ് രൂക്ഷമായ മറുപടി നല്‍കാനുളള കാരണമെന്ന് പിവി അന്‍വര്‍ മീഡിയാ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നിലമ്പൂരിലെ എംഎല്‍എ ഓഫീസ് ഞായറാഴ്ച വരെ പ്രവര്‍ത്തിക്കുന്നതാണെന്ന് പിവി അന്‍വര്‍ പറയുന്നു.

2

എംഎല്‍എ ഓഫീസില്‍ ഏഴ് സ്റ്റാഫുകള്‍ക്ക് ശമ്പളം കൊടുക്കുന്നുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള സംവിധാനം നിലമ്പൂരില്‍ ഒരുക്കിയിട്ടാണ് താന്‍ ആഫ്രിക്കയിലേക്ക് വന്നത് എന്നും അന്‍വര്‍ പറഞ്ഞു. ഉത്തരവാദിത്തമുളള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പാര്‍ട്ടിയെ ബോധിപ്പിച്ച് മൂന്ന് മാസത്തെ അവധി വാങ്ങിയ ശേഷമാണ് ആഫ്രിക്കയിലേക്ക് വന്നത് എന്നും പിവി അന്‍വര്‍ പറഞ്ഞു. തന്നെ നാട് കടത്തിയത് കള്ള വാര്‍ത്ത നല്‍കിയ മാധ്യമങ്ങളാണ് എന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി.

3

ആഫ്രിക്കയിലെ സിയോറ ലിയോണ്‍ എന്ന സ്ഥലത്ത് സ്വര്‍ണ ഖനനത്തിലാണ് താന്‍ എന്ന് അന്‍വര്‍ വ്യക്തമാക്കി. സാമ്പത്തിക ബാധ്യത കാരണം നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ആയത് കൊണ്ടാണ് താന്‍ ആഫ്രിക്കയിലേക്ക് വന്നത് എന്നും യുഡിഎഫ് തന്നെ വേട്ടയാടുകയാണ് എന്നും അന്‍വര്‍ ആരോപിച്ചു. എംഎല്‍എയുടെ പണി കല്യാണങ്ങള്‍ക്ക് പോകലും വയറ് കാണലും അല്ല എന്ന് മാത്രമാണ് അവരോട് പറയാനുളളത് എന്നും പിവി അന്‍വര്‍ പ്രതികരിച്ചു.

ഓണക്കോടിയിൽ ഗ്ലാമറസ് ലുക്കായി അനാർക്കലി മരയ്ക്കാർ, വൈറൽ ഫോട്ടോഷൂട്ട് കാണാം

4

റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ചത് തിരുത്തില്ലെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. ''തങ്ങളുടെ പരമോന്നത നേതാവിന്റെ മകനെ പരസ്യമായി"മകാരം"കൂട്ടി വിളിച്ച്‌ ഓഫീസിൽ നിന്ന് ഇറക്കിവിട്ട ലീഗുകാരും കേട്ടാലറയ്ക്കുന്ന തെറി മണ്ഡലത്തിലെ വോട്ടറെ വിളിച്ച്‌ സംസ്ക്കാരം തെളിയിച്ച വിഡി സതീശന്റെ അനുയായികളായ കോൺഗ്രസുകാരും പി.വി.അൻവറിന് ക്ലാസെടുക്കാൻ വരണ്ട. ഒരു മാധ്യമ മേലാളന്റെയും പിന്തുണ എനിക്ക്‌ വേണ്ട. അങ്ങനെയല്ല ഇവിടെ വരെയെത്തിയതും. നിന്റെയൊക്കെ മുൻപിൽ നട്ടെല്ല് വളയ്ക്കാനുമില്ല. ഒരു തിരുത്തും പ്രതീക്ഷിക്കുകയും വേണ്ട. പറഞ്ഞത്‌ അങ്ങനെ തന്നെ അവിടെ കിടക്കും'' എന്നാണ് അൻവർ തുറന്നടിച്ചത്.

Recommended Video

cmsvideo
    മലപ്പുറം: പി കെ ഫിറോസിന് മറുപടി നല്‍കി പിവി അന്‍വര്‍
    5

    മാപ്പ് പറയണം എന്നുളള ആവശ്യത്തോട് പരിഹാസ രൂപത്തിലാണ് അൻവർ പ്രതികരിച്ചത്. "സ്ഥലത്തില്ല"എന്ന് പറഞ്ഞിരുന്നെങ്കിൽ അത്‌ മാന്യത.. "ഫോൺ ഓഫ്‌ ചെയ്ത്‌ നിലമ്പൂരിൽ നിന്ന് മുങ്ങി"എന്ന് പറഞ്ഞാൽ അതിന്റെ മറുപടി ഇനിയും ഇത്‌ തന്നെയേ കിട്ടൂ..'' എന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു. ഏത് മാപ്പാണ് വേണ്ടത്, നിലമ്പൂരിന്റെ വേണോ സിയേറ ലിയോണിന്റെ വേണോ എന്നും പിവി അൻവർ ഫേസ്ബുക്കിലൂടെ പരിഹസിച്ചു. കെ മുരളീധരനും പികെ ഫിറോസും അടക്കമുളളവർ പിവി അൻവറിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.

    6

    പിവി അന്‍വര്‍ എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്ന് പികെ ഫിറോസ് ആരോപിച്ചു. അന്‍വര്‍ നിഗൂഢതകളുളള വ്യക്തിയാണ്. പണം കബളിപ്പിക്കലും കൊലപാതകവും അടക്കമുളള ആരോപണങ്ങള്‍ അന്‍വറിന് എതിരെ ഉയര്‍ന്നിട്ടുണ്ട് എന്നും ഫ്യൂഡല്‍ മനോഭാവമാണ് അന്‍വറിന് എന്നും പികെ ഫിറോസ് പറഞ്ഞു. എംഎല്‍എയുടെ സാന്നിധ്യം നിയമസഭയില്‍ ഉണ്ടാകണമെന്നും തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ് അന്‍വറിന്റെ ഭാഗത്ത് നിന്നുമെന്നും പികെ ഫിറോസ് ആരോപിച്ചു. '' അതേ..ഡോണാണ്.. പി.കെ.ഫിറോസൊക്കെ ചെയ്ത്‌ കാട്ടാവുന്നത്‌ അങ്ങ്‌ കാട്ടിക്കോ.. എനിക്ക്‌ വീണ്ടും ലീഗാണ്.. '' എന്നാണ് പികെ ഫിറോസിന് അൻവറിന്റെ മറുപടി.

    റംസാനും ബിഗ് ബോസിലെ ആത്മസുഹൃത്തുക്കളും; ഓര്‍മ്മകള്‍ പങ്കുവെച്ച് ആരാധകര്‍

    7

    നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റാത്ത അത്ര തിരക്കുളളവര്‍ ഈ പണിക്ക് വരരുത് എന്നാണ് കെ മുരളീധരന്‍ കുറ്റപ്പെടുത്തിയത്. '' ഇവിടെ കിങ്ങിണികുട്ടന്മാരില്ല.. ജീവിക്കാനായി മണ്ണിൽ പണിയെടുക്കുന്ന കുറച്ച്‌ ജീവിതങ്ങളാണിവിടെയുള്ളത്‌.. ഇനി അവിടുത്തെ കാര്യം.. ലീഡറോടെ ബഹുമാനമുള്ളൂ. അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ്‌ ഇന്നും ജീവിക്കുന്ന ഇത്തിൾക്കണ്ണിയോടതില്ല. രാമനിലയത്തിലെ ഗീതോപദേശത്തിന്റെ കഥ പറയാൻ ഞാൻ ഉണ്ണിത്താനല്ല. പി.വി.അൻവറാണ്.. പറയാനുള്ളത്‌ നേരിട്ട്‌ തന്നെ പറയും..'' എന്ന് പിവി അൻവർ തിരിച്ചടിച്ചു.

    8

    വിവാദമായ അൻവറിന്റെ പ്രതികരണം ഇതാണ്: "അൻവർ എവിടെ? ഫോൺ സ്വിച്ഡ്‌ ഓഫ്‌, നിലമ്പൂരിൽ നിന്ന് മുങ്ങി". മാതൃഭൂമി ലേഖകന്റെ രാവിലത്തെ റിപ്പോർട്ടിംഗിന്റെ തലക്കെട്ടുകളാണ് മുകളിൽ.. കാര്യങ്ങൾ കൃത്യമായി എന്റെ പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്‌.കണ്ട പത്രക്കാരേയും കോൺഗ്രസുകാരേയും അറിയിച്ചിട്ടില്ല. എനിക്കതിന്റെ കാര്യവുമില്ല.ഇതിലും വലിയ കഥകൾ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു.

    9

    എനിക്ക്‌ നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ തൊടാൻ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല. ഇനി പറയാനുള്ളത്‌ മാതൃഭൂമി റിപ്പോർട്ടറോടാണ്.. "ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത്‌ നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണം.അതിനപ്പുറം നിനക്ക്‌ ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല. നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത്‌ വാങ്ങിയല്ല പി.വി.അൻവർ നിലമ്പൂരിൽ നിന്ന് എം.എൽ.എ ആയത്‌.മുങ്ങിയത്‌ ഞാനല്ല..നിന്റെ തന്തയാണ്."

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+