ജോലി ചെയ്യുന്ന കടയില്‍ നിന്ന് പണവുമായി മുങ്ങി, ഒടുവില്‍ ബാഗ് നഷ്ടപ്പെട്ടു.. ബിരിയാണി വാങ്ങി കൊടുത്ത് ഉടമ
മലപ്പുറം: ജോലി ചെയ്ത ബേക്കറിയില്‍ നിന്ന് ഉടമയെ അറിയാതെ കൈക്കലാക്കിയ ഒരു ലക്ഷം രൂപ യുവാവിന്റെ കൈയില്‍നിന്ന് നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശബരി എക്സ്പ്രസില്‍ ഷൊര്‍ണൂരില്‍ എത്തി അവിടെ നിന്ന് നിലമ്പൂര്‍ ട്രെയിനില്‍ കയറി നാട്ടിലിറങ്ങി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് കൈയിലുണ്ടായ പണപ്പൊതി നഷ്ടപ്പെട് കാര്യം യുവാവിന് മനസിലാകുന്നത്.
ബാത്ത്റൂമില്‍ പോയപ്പോള്‍ ബാഗ് മറന്ന് വെച്ചതാകും എന്നാണ് കരുതിയത്. അതിനാല്‍ ഉടനെ റെയില്‍വേ സ്റ്റേഷനിലെത്തി ജീവനക്കാരോട് കാര്യം പറഞ്ഞു. ഇവര്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും റെയില്‍വേ പൊലീസിനും സന്നദ്ധ സേവകര്‍ക്കും വിവരം കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണവും തുടങ്ങി. റെയില്‍വേ പൊലീസ് ട്രെയിന്‍ മുഴുന്‍ അരിച്ച് പൊറുക്കി.

അവസാനം റെയില്‍വേ ജീവനക്കാരുടെയും യാത്രക്കാരുടെയും സന്നദ്ധ കൂട്ടായ്മയായ 'ട്രെയിന്‍ ടൈം' പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ വെച്ച് ബാഗ് കണ്ടെത്തുകയായിരുന്നു. ഒറ്റപ്പാലത്ത് വെച്ച് ഒരു കംപാര്‍ട്ട്മെന്റിലെ ശുചിമുറിയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു പണം ഉണ്ടായിരുന്നത്. 'ട്രെയിന്‍ ടൈം' പ്രവര്‍ത്തകര്‍ ഈ തുക റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു.
ഇതോടെ പണം പണം നഷ്ടപ്പെട്ട യുവാവിനെ പൊലീസ് വിളിച്ചുവരുത്തി. കാശിനെ സംബന്ധിച്ച് തെളിവ് നല്‍കാനും എത്ര തുകയുണ്ടെന്ന് തിരക്കുകയും ചെയ്തു. എന്നാല്‍ ബാഗില്‍ എത്ര തുക ഉണ്ട് എന്ന് യുവാവിന് അറിയില്ലായിരുന്നു. ഇതോടെ സംശയം തോന്നിയ പൊലീസ് യുവാവ് ജോലി ചെയ്യുന്ന ഹൈദരാബാദിലെ ബേക്കറിയുമായി ബന്ധപ്പെട്ടു. അതില്‍ നിന്ന് യുവാവിന് ചെറിയ ശമ്പളമാണുണ്ടായിരുന്നത് എന്ന് മനസിലാക്കി.
Hair Care Tips: വേഗം പോയി മരത്തിന്റെ ചീപ്പ് വാങ്ങിക്കോ... മുടി വേഗം വളരും
വിദേശത്ത് പോകാനെന്ന് പറഞ്ഞ് ജോലി അവസാനിപ്പിച്ച് ഇയാള്‍ പോയതെന്നും ഉടമ പറഞ്ഞു. മടങ്ങുമ്പോള്‍ പതിനായിരം രൂപയോളം നല്‍കിയിരുന്നു എന്നും ഇദ്ദേഹം പൊലീസിനോട് പറഞ്ഞു. ഒടുവില്‍ പൊലീസ് ചോദ്യം ചെയ്യലില്‍ യുവാവ് സത്യം വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ യുവാവിന് എന്തോ സംഭവിച്ചെന്ന ആധിയില്‍ ബേക്കറി ഉടമ പൊലീസ് സ്റ്റേഷനിലേക്ക് എത്തി.
ബേക്കറി ഉടമയെ പൊലീസ് കാര്യമറിയിച്ച് തുക കൈമാറുകയും ചെയ്തു. എന്നാല്‍ ഉടമ തനിക്ക് പരാതി ഇല്ല എന്ന് പൊലീസിനെ അറിയിച്ചു. അതേസമയം പണവുമായി മുങ്ങിയ യുവാവിനും പണം കിട്ടാന്‍ വഴിയൊരുക്കിയവര്‍ക്കും ബിരിയാണി വാങ്ങി നല്കി നന്ദിയും പറഞ്ഞാണ് ബേക്കറി ഉടമ മടങ്ങിയത് എന്നതും ശ്രദ്ധേയമായി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications