മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു, കുഞ്ഞിന്റെ പിതാവും വിദ്യാര്‍ത്ഥി
മലപ്പുറം: മഞ്ചേരിയില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ മാതാപിതാക്കളെ കുറിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മാതാപിതാക്കള്‍ എന്നാണ് വിവരം.
ഓട്ടോയില്‍ വച്ചാണ് പ്രസവം നടന്നതെന്നും കുഞ്ഞിന്റെ ആരോഗ്യ നിലയെ ഇത് ഗുരുതരമായി ബാധിച്ചിരുന്നുവെന്നും ചൈന്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറയുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ അമ്മ തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിക്കാനായാണ് ഇവര്‍ എത്തിയതെന്നാണ് വിവരം.

കാമുകീകാമുകന്‍മാരായിരുന്നു ഇവര്‍. പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ വച്ചാണ് പ്രസവിച്ചത്. കാമുകന്റെ സുഹൃത്തുക്കളും ഈ സമയം ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നു എന്നാണ് സൂചന. വിവരം രണ്ട് കുട്ടികളുടേയും രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി അഞ്ച് രാത്രിയിലാണ് ഒരുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മഞ്ചേരിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലെ ശിശുപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഭാരക്കുറവും ന്യുമോണിയയും മഞ്ഞപ്പിത്തവും കാരണം അവശനിലയില്‍ ആയിരുന്നു കുഞ്ഞ്. വിദഗ്ധ ചികിത്സയിലൂടെ ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. മംഗളം പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications