മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞാലിക്കുട്ടിയും, മുനവറലി ശിഹാബ് തങ്ങളും ദേശാഭിമാനി വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ല

Google Oneindia Malayalam News

മലപ്പുറം: ഇപി ജയരാജന്‍ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ വിവാദമായതിന് പിന്നാലെ, ദേശാഭിമാനി വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്നും പികെ കുഞ്ഞാലിക്കുട്ടി പിന്‍മാറി. മലപ്പുറത്ത് നടക്കുന്ന പരിപാടിയില്‍ നിന്നാണ് പിന്‍മാറ്റം. നേരത്തെ ഇപി ജയരാജന്‍ വിഷയം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് നിലപാടെടുത്തിരുന്നു കുഞ്ഞാലിക്കുട്ടി.

എന്നാല്‍ മുസ്ലീം ലീഗില്‍, കെഎം ഷാജി അടക്കമുള്ളവര്‍ ഇതിനെ ചോദ്യം ചെയ്തിരുന്നു. ഗുരുതരമായ വിഷയമാണെന്നും, സിപിഎമമിന്റെ ആഭ്യന്തര കാര്യം മാത്രമായി ഒതുക്കാനാവില്ലെന്നും ഷാജി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയും നിലപാട് മാറ്റിയിരുന്നു.

1

ഈ പ്രശ്‌നങ്ങള്‍ക്കിടെയാണ് അദ്ദേഹം സിപിഎം പരിപാടിയില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്. മുന്‍ മന്ത്രി കെടി ജലീല്‍ കൂടി പങ്കെടുക്കുന്ന സിമ്പോസിയത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യം ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇത് മാറി. മറ്റൊരു വിഷയത്തിലെ സെമിനാറില്‍ പങ്കെടുക്കുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പിന്നീട് അറിയിച്ചത്. എന്നാല്‍ ഇതില്‍ നിന്നും കൂടിയാണ് ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്.

ഹാരിയുടെയും മേഗന്റെയും കൊട്ടാരം വില്‍പ്പനയ്ക്ക്: ഈ തുക നല്‍കിയാല്‍ സ്വന്തമാക്കാംഹാരിയുടെയും മേഗന്റെയും കൊട്ടാരം വില്‍പ്പനയ്ക്ക്: ഈ തുക നല്‍കിയാല്‍ സ്വന്തമാക്കാം

വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാണിച്ചാണ് വരാന്‍ പറ്റില്ലെന്ന് കുഞ്ഞാലിക്കുട്ടി സംഘാടകരെ അറിയിച്ചത്. അതേസമയം പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദമാകാം പിന്‍മാറ്റത്തിന് കാരണം എന്നാണ് വിലയിരുത്തല്‍.

നാളെ വൈകീട്ടുള്ള ഏതെങ്കിലും പരിപാടിയില്‍ എത്താന്‍ ശ്രമിക്കാമെന്നാണ് കുഞ്ഞാലിക്കുട്ടി സംഘാടകരെ അറിയിച്ചത്. ഇതെല്ലാം വിവാദത്തില്‍ നിന്ന് മാറി നില്‍ക്കാനുള്ള ശ്രമമാണ്. അതേസയം യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങളും ഇന്നത്തെ സെമിനാറില്‍ നിന്നും പിന്‍മാറിയിരുന്നു.

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!

ബഹുസ്വരതയും ജനാധിപത്യവും, എന്ന വിഷയത്തിലായിരുന്നു സിപിഎം സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കും. ജലീലാണ് അധ്യക്ഷന്‍. കുഞ്ഞാലിക്കുട്ടി മാത്രമല്ല, ആര്യാടന്‍ ഷൗക്കത്ത്, ഡീന ഷുക്കൂര്‍, എം സ്വരാജ് എന്നിവരാണ് ഈ സെമിനാറ് പങ്കെടുക്കേണ്ടിയിരുന്നത്.

അതേസമയം ഇപി ജയരാജനെതിരായ കുഞ്ഞാലിക്കുട്ടിയുടെ നിലുപാടിനെ മുസ്ലീം ലീഗ് അംഗീകരിചിരുന്നില്ല. സിപിഎം പ്രശ്‌നം ആഭ്യന്തര വിഷയമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. എന്നാല്‍ ഇതിനെ വിവാദമാക്കി താരതമ്യം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

33 വര്‍ഷത്തിനിടെ ബംപറടിച്ചത് നാല് തവണ; ലോട്ടറി ആസക്തിയില്‍ വീണ് വയോധികന്‍, മുന്നറിയിപ്പ് ഇങ്ങനെ33 വര്‍ഷത്തിനിടെ ബംപറടിച്ചത് നാല് തവണ; ലോട്ടറി ആസക്തിയില്‍ വീണ് വയോധികന്‍, മുന്നറിയിപ്പ് ഇങ്ങനെ

ഇപിക്കെതിരെ നിലപാട് ലീഗ് കടുപ്പിച്ചപ്പോഴാണ് കുഞ്ഞാലിക്കുട്ടിയും നിലപാട് മാറ്റിയത്. വലിയ ആരോപണമാണിതെന്നും, അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ലീഗില്‍ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Malappuram
English summary
pk kunhalikutty did not attend deshabhimani anniversary after it makes uproar in muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X