Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് സ്വകാര്യ ഭൂമി ഏറ്റെടുത്ത് ആനത്താരയാക്കും; സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിർത്തുക ലക്ഷ്യം

മലപ്പുറം: കേരളത്തിലെ കാട്ടാനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനും അവയുടെ സഞ്ചാര പാതകൾ പുനഃസ്ഥാപിക്കാനും നടപടിയുമായി സർക്കാർ മുന്നോട്ട് നീങ്ങുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മലപ്പുറത്ത് സ്വകാര്യ ഭൂമി ഏറ്റെടുത്തത് ആനത്താര (ആനകളുടെ സഞ്ചാരപാത) ആക്കി മാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

സൈലന്റ് വാലി നാഷണൽ പാർക്കിനും തമിഴ്‌നാട്ടിലെ മുക്കുർത്തി നാഷണൽ പാർക്കിനും ഇടയിൽ സ്ഥിതി ചെയ്യുന്ന 4.03 ഏക്കർ സ്വകാര്യ ഭൂമിയാണ് വനഭൂമിയാക്കി മാറ്റാൻ സർക്കാർ പദ്ധതി തയ്യാറാക്കിയത്. കാട്ടാനകളുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനും അതിനൊപ്പം അവയുടെ സഞ്ചാര പാതകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം സർക്കാർ ആരംഭിച്ചത്.

wildelephantsmalappuram

ഇവിടെ വരുന്ന ഇടനാഴിയിലൂടെ ഏകദേശം 340 കാട്ടാനകൾക്ക് എങ്കിലും ഗുണമുണ്ടാവും എന്നാണ് വിലയിരുത്തൽ. വോയ്‌സ് ഫോർ ഏഷ്യൻ എലിഫന്റ്സ് സൊസൈറ്റിയും (വിഎഫ്എഇഎസ്) നേച്ചർ മേറ്റ്‌സ് നേച്ചർ ക്ലബ്ബും (എൻഎംഎൻസി) ഈ സ്വകാര്യ ഭൂമി ഏറ്റെടുക്കുകയും ശേഷം വനംവകുപ്പിന് കൈമാറുകയും ചെയ്യുകയായിരുന്നു.

ശങ്കരൻകോട് പരിധിയിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂമി കരിമ്പുഴ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കിടക്കുന്ന മേഖലയാണ്. ഈ പ്രദേശം പാലക്കാട് ഈസ്‌റ്റേൺ സർക്കിളിലെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റിന്റെ കീഴിലാണ് സ്ഥിതി ചെയ്യുന്നത്. മലപ്പുറത്തെ കരുളായി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ ഭൂമി (നെടുങ്കയം, നിലമ്പൂർ സൗത്ത് ഫോറസ്‌റ്റ് ഡിവിഷൻ) ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് കേരള വനംവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിലെ കാട്ടാനകളുടെ സഞ്ചാരപാതകളുമായി ബന്ധപ്പെട്ട ചർച്ചകൾ ഏറെനാളായി അണിയറയിൽ നടന്നു കൊണ്ടിരിക്കുന്ന സുപ്രധാന വിഷയമാണ്. നിരന്തരം കാട്ടാന ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുകയും അതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ഒക്കെ ചെയ്‌തതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ കൂടുതൽ നടപടികൾക്ക് മുതിരുന്നത്.

ഇടുക്കിയിൽ ഭീഷണി സൃഷ്‌ടിച്ച അരിക്കൊമ്പൻ വിഷയത്തിൽ ഉൾപ്പെടെ ആനത്താരയുമായി ബന്ധപ്പെട്ട കാര്യവും ചർച്ചയായിരുന്നു. ആനകളുടെ സ്വാഭാവിക സഞ്ചാരപതത്തിലാണ് കോളനി ഉണ്ടായിരുന്നതെന്നും ഇതാണ് അവയെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതിനും ആയിരുന്നു ഒരു കൂട്ടർ ഉയർത്തിയ പ്രധാന വാദം. നിലവിൽ കൂടുതൽ ആനത്താരകൾ സജീവമാക്കാനാണ് വനംവകുപ്പ് പദ്ധതിയിടുന്നത്. പഴയവ പുനഃസ്ഥാപിക്കാനും ഒരുക്കങ്ങൾ നടക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+