• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രാഹുല്‍ഗാന്ധിക്ക് ശക്തിപകരാന്‍ തനിക്ക് വോട്ട് ചോദിച്ച പൊന്നാനിയിലെ എല്‍ഡിഫ് സ്ഥാനാര്‍ഥി പ്രചാരണം ശക്തമാക്കി, വിജയിക്കാനുറച്ച പ്രചരണവുമായി അന്‍വര്‍

  • By Desk

മലപ്പുറം: കേന്ദ്രത്തില്‍ രാഹുല്‍ഗാന്ധിക്ക് ശക്തിപകരാന്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് പ്രസംഗിച്ച് വിവാദത്തിലാണ് പൊന്നാനിയിലെ എല്‍.ഡി.ഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍ തന്റെ പ്രചരണം ശക്തമാക്കി. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപാനം എല്‍്.ഡി.എഫിനെ ദോശകരമായി ബാധിക്കുമെന്ന പ്രചരണങ്ങളൊന്നും കണക്കിലെടുക്കാതെയാണ് അന്‍വര്‍ വിജയിക്കാനുറച്ച പ്രചരണവുമായി മുന്നേറുന്നത്.

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയ നീക്കത്തിനെതിരെ വയനാട്ടില്‍ പ്രതിഷേധം ശക്തമാവുന്നു; നിയമനടപടികള്‍ക്ക് പുറമെ പ്രക്ഷോഭവും ശക്തമാക്കാന്‍ തീരുമാനം

താന്‍ ശുഭാപ്തി വിശ്വാസത്തിലാണെന്നും വിജയിക്കുമെന്ന് നൂറുശതമാനം വിശ്വസിക്കുന്നതായുമാണ് അന്‍വര്‍ പറയുന്നത്. അന്‍വര്‍ ഞായറാഴ്ച്ച പൈാന്നാനിയില്‍ പര്യടനം നടത്തി. പൊന്നാനി ഈശ്വരമംഗലത്ത് നിന്ന് രാവിലെ ആരംഭിച്ച പര്യടനം രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. മുല്ലറോഡ്, ഇല്ലംനഗര്‍, നന്നംമുക്ക് തുടങ്ങി ഇരുപത്തിയേഴ് കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം നരണിപ്പുഴയില്‍ സമാപിച്ചു.സ്ഥാനാര്‍ഥിയെ കാണാനും വാക്കുകള്‍ കേള്‍ക്കാനും രാത്രി ഏറെ വൈകുന്നതുവരെ ആളുകള്‍ കാത്തുനിന്നു.

PV Anwar

ഒപ്പംനിന്ന് സെല്‍ഫിയെടുക്കാന്‍ ആളുകള്‍ മത്സരിക്കുകയായിരുന്നു. പൂക്കള്‍ വാരി വിതറിയും വിവിധ തരം മാലകള്‍ അണിയിച്ചും അവര്‍ പി വി അന്‍വറിനെ സ്വീകരിച്ചു. ബാന്റ്‌സെറ്റും നാസിക്‌ഡോളും കരിമരുന്ന് പ്രയോഗങ്ങളും എല്ലാംകൂടി ഉത്സവാന്തരീക്ഷത്തിലായിരുന്നു ഓരോ സ്വീകരണവും.

അമ്മമാരും സഹോദരിമാരും അടങ്ങിയ വലിയ കൂട്ടങ്ങള്‍. തലയില്‍ തട്ടമിട്ടവരും കുറി വരച്ചവരും കുരിശുമാല അണിഞ്ഞവരും എല്ലാം ഏകോദര സഹോദരങ്ങളെപ്പോലെ തങ്ങളുടെ പ്രിയ നേതാവിനെ സ്വീകരിക്കാനെത്തി. കര്‍ഷകര്‍, തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങി സമസ്ത മേഖലകളിലുമുള്ളവര്‍. ആശ്ലേഷിച്ചും മുത്തം നല്‍കിയും തലയില്‍ കൈവച്ച് ആശിര്‍വദിച്ചും തങ്ങളിലൊരുവളായി അവര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

സ്‌നേഹനിര്‍ഭരമായ സ്വീകണങ്ങള്‍ക്ക് ഹ്രസമായ മറുപടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ചാല്‍ നിങ്ങളിലൊരാളായി നിങ്ങളോടൊപ്പം നിന്ന് നാടിന് വേണ്ടത് ചെയ്യാനുണ്ടാകും. വോട്ട് അഭ്യര്‍ഥിക്കാനായി മാത്രം എത്തുന്ന ഒരാളായിരിക്കില്ല ഞാന്‍.

വലിയ വാഗ്ദാനങ്ങളില്ല, പ്രഖ്യാപനങ്ങളില്ല, ശാന്തമായ ശബ്ദത്തില്‍ ഉറച്ച നിലപാടുകള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഓരോ വാക്കും അവര്‍ ഹൃദയങ്ങളിലേറ്റുവാങ്ങുന്നു. വികസനം എത്തിനോക്കാത്ത തീരദേശ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുക്കിയ സ്വീകരണങ്ങള്‍ എല്‍ഡിഎഫിന്റെ മുന്നേറ്റമാണ് കുറിക്കുന്നത്. ഇടതു നേതാക്കളായ സൈനുദ്ദീന്‍, ടി എം സിദ്ധിഖ്, പി കെ ഖലീമുദ്ദീന്‍, റഫീഖ് മാറഞ്ചേരി, എന്നിവര്‍ സംസാരിച്ചു

Malappuram

English summary
PV Anwar's election campain in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X