Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗ്രന്ഥങ്ങള്‍ പഠിക്കേണ്ടത് ഭാരതീയ കടമ';രാമായണ ക്വിസ് മത്സരത്തില്‍ ഒന്നാമതെത്തി ജാഫറും,ബാസിത്തും

മലപ്പുറം: രാമായണ ക്വിസ് മത്സരത്തിൽ ഒന്നാമതെത്തി മലപ്പുറം ആതവനാട് മർക്കസ് കാമ്പസിലെ മുഹമ്മദ് ജാഫറും മുഹമ്മദ് ബാസിത്തും. കർക്കടക മാസത്തോടനുബന്ധിച്ച് ഡി സി ബുക്സ് നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിൽ ആണ് ഇരുവരും മിന്നുന്ന വിജയം കരസ്ഥമാക്കിയത്.സംസ്ഥാനതലത്തിൽ നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിലാണ് ആതവനാട് മർകസ് അവസാനവർഷ വാഫി വിദ്യാർഥികളായ മുഹമ്മദ് ജാബിർ, മുഹമ്മദ് ബാസിത് എന്നിവർ മികച്ച സ്ഥാനം നേടിയത്.

ആയിരത്തിലേറെ പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓണ്‍ലൈനായാണ് മത്സരം സംഘടിപ്പിച്ചത്. എല്ലാ മതഗ്രന്ഥങ്ങളും സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചുമാണ് പഠിപ്പിക്കുന്നതെന്ന് ഇരുവരും പറയുന്നു. എം ടി വാസുദേവൻ നായരുടെ 'രണ്ടാമൂഴം' വായിച്ചുതുടങ്ങിയതോടെയാണ് പുരാണകൃതികളിലേക്ക് തിരിഞ്ഞത്. രാമായണത്തിൽ പ്രതിപാദിക്കുന്ന സഹോദര സ്നേഹം മഹത്തരമാണ്.

malappuram

photo courtesy-facebook

രാജ്യം എങ്ങനെയാണ് ഭരിക്കേണ്ടതെന്നും പ്രജകളുടെ താൽപര്യം എങ്ങനെ സംരക്ഷിക്കപ്പെടണമെന്നും രാമായണം പഠിപ്പിക്കുന്നു. മറ്റ് മതങ്ങളെക്കുറിച്ചുളള താരതമ്യ പഠനത്തിന്റെ ഭാഗമായി രാമായണം ഉൾപ്പെടെയുളള ഗ്രന്ഥങ്ങളെ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചിരുന്നതിനാൽ ഉത്തരങ്ങൾ നൽകുന്നതിൽ ബുദ്ധിമുട്ടുണ്ടായില്ലെന്നും ഇരുവരും പറഞ്ഞു.റിപ്പോര്‍ട്ടര്‍ ടീവിയോടാണ് ഇരുവരുടെയും പ്രതികരണം.

അറിവ് നേടുകയെന്നത് വലിയൊരു കാര്യമായിട്ടാണ് കാണുന്നത്. സിഎച്ചിന്റെ വാക്കുകളൊക്കെ ക്വാട്ട് ചെയ്തുകൊണ്ട് ഉസതാദുമാര്‍ പറയാറുണ്ട് പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക എന്ന്. പരന്ന വായനയിലേക്ക് കടന്നാലാണ് രാമായണമായാലും ഭഗവത്ഗീതയായാലും , ബൈബിളാണെങ്കിലും എല്ലാ വേദ ഗ്രന്ഥങ്ങളും മറ്റ് പുസ്തകങ്ങളൊക്കെ നമ്മള്‍ വായിക്കുന്നത്. ബഹുസ്വര ഇന്ത്യയില്‍ വൈവിധ്യങ്ങളുടെ ഇന്ത്യയില്‍ ഇതൊക്കെ വായിച്ചിരിക്കേണ്ടത് ഓരോ ഭാരതീയന്റേയും കടമയാണെന്നാണ് താന്‍ വിശ്വാസിക്കുന്നതെന്ന് മുഹമ്മദ് ബാസിത്ത് പറഞ്ഞു.

ഗ്ലാമറസ് ലുക്കില്‍ ദുല്‍ഖറും, മൃണാലും...വൈറലായി പുത്തൻ ഫോട്ടോഷൂട്ട്..കാണം ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+