Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്: ഇറക്കിയത് മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ്!!

മലപ്പുറം: മഹാരാഷ്ട്രാപോലീസ് രജിസ്റ്റര്‍ ചെയ്ത സ്ത്രീ പീഡന കേസുമായ് ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഡിസിസിയില്‍ നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കുന്നുമ്മല്‍ ബസ് സ്റ്റോപ്പ് ചുമരിലും മറ്റും നോട്ടീസ് പതിപ്പിച്ചു, ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് തക്കതായ പ്രതിഫലം തങ്ങള്‍ നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി പറഞ്ഞു. ജൈസല്‍ എളമരം, നാസര്‍ പറപ്പൂര്‍ , പി.നിധീഷ്, പി.കെ.നൗഫല്‍ ബാബു, അഷ്‌റഫ് പറക്കുത്ത്, ലത്തീഫ് കൂട്ടാലുങ്ങല്‍, സഫീര്‍ ജാന്‍ പാണ്ടിക്കാട്, കെ.വി.ഹുസൈന്‍, അനീസ് കളത്തിങ്ങല്‍, അജ്മല്‍ വെളിയോട്, റാഫി കീഴാറ്റൂര്‍, ഷാനവാസ് കളത്തുംപടി, അന്‍ഷിദ് ഏരിക്കുന്നന്‍ , മണി ഒതുക്കുങ്ങല്‍ ആസാദ് തമ്പാനങ്ങാടി, ശരീഫ് പാണ്ടിക്കാട്, അന്‍വര്‍ ചിറ്റത്തു പറ, സമീര്‍ കുഞ്ഞു എന്നിവര്‍ പ്രസംഗിച്ചു.

ആരോഗ്യത്തിൽ നമ്പർ വൺ ആയി കേരളം! കേരളത്തെ ഉപദേശിച്ച യോഗിയുടെ യുപി പിന്നിൽ, നീതി ആയോഗ് റിപ്പോർട്ട്
അതേ സമയം ബിനോയി കോടിയേരി വിഷയം ചര്‍ച്ചയാകാതെയാണ് കഴിഞ്ഞ ദിവസം സി പി എം സംസ്ഥാനസമിതി സമാപിച്ചത്. തെറ്റു തിരുത്തല്‍ നടപടികളുമായി സി പി എം മുന്നോട്ടു പോകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന സി പി എം സംസ്ഥാനസമിതിക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മകനെ സഹായിച്ചിട്ടില്ലെന്നും ഇനി സഹായിക്കുകയില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. ബിനോയിക്കെതിരായ ആരോപണത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ല. ആരോപണങ്ങള്‍ ബിനോയ് നിഷേധിച്ചെന്നും രേഖകള്‍ വ്യാജമാണെന്ന് ബിനോയ് പറഞ്ഞതായും കോടിയേരി പറഞ്ഞു.

lookoutnotce-

അതേ സമയം ബിനോയ് കോടിയേരിയുടെ കേസിനെ സംബന്ധിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തലുമായി ുത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതായിപറയുന്ന അഭിഭാഷകന്‍ കെ.പി. ശ്രീജിത്ത് രംഗത്തുവന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ബിനോയി, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി എന്നിവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചത് ശ്രീജിത്തായിരുഒന്നു.മധ്യസ്ഥ ചര്‍ച്ചയ്ക്കുശേഷം താന്‍ കോടിയേരിയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാല്‍ മകന്‍ പറയുന്നതാണ് ശരിയെന്ന് അദ്ദേഹം വിശ്വസിച്ചു. യുവതിയുടേത് ബ്ലാക്ക് മെയില്‍കേസാണെന്നും വാസ്തവമെന്താണെന്ന് അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞതായും ശ്രീജിത്ത് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ബിഹാര്‍ സ്വദേശിനി ആദ്യമായി ബിനോയ് കോടിയേരിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. ഏപ്രിലില്‍ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ യുവതിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുംബൈയിലെത്തി. യുവതിയും കുട്ടിയും ചര്‍ച്ചയ്ക്ക് വന്നിരുന്നു. കുട്ടിയുടെ ചെലവിനും തനിക്കുമായി അഞ്ചുകോടി രൂപ വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ ഹിന്ദി അറിയാത്തതിനാല്‍ വിനോദിനിക്ക് യുവതിയുമായി സംസാരിക്കാനായില്ല. ആരെങ്കിലും ചോദിച്ചാല്‍ പണം നല്‍കാനാവില്ലെന്നായിരുന്നു വിനോദിനിയുടെ നിലപാട്. യുവതിയുടെ വാദത്തില്‍ വസ്തുതയില്ലെന്നും ബ്ലാക്ക് മെയിലാണെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ തിരിച്ചുപോവുകയും പിന്നീട് ബിനോയ് കോടിയേരി നേരിട്ട് മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുംബൈയിലെത്തുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+