സവര്‍ക്കറുടെ ഡയറി എഴുതണം, 'ഒന്നാം സമ്മാനം ഷൂ'.. മത്സരവുമായി വിദ്യാര്‍ഥി സംഘടന
മലപ്പുറം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അഖില കേരള സവര്‍ക്കര്‍ ഡയറി രചനാ മത്സരവുമായി വിദ്യാർത്ഥി യൂണിയൻ. ഹിന്ദുമഹാസഭാ നേതാവും സംഘ്പരിവാർ ആചാര്യനുമായ വി.ഡി സവർക്കറുടെ ഡയറിക്കുറിപ്പ് ഭാവനാത്മകമായി എഴുതുകയാണ് മത്സരത്തില്‍ ചെയ്യേണ്ടത്.മികച്ച ഡയറിക്കുറിപ്പിന് ഷൂ ആണ് പ്രധാന സമ്മാനം.
ഒപ്പം മറ്റ് സമ്മാനങ്ങളും ഉണ്ടാകുമെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്.മലപ്പുറം ജില്ലയിലെ വളവന്നൂരിലുള്ള ബാഫഖി ഇസ്‌ലാമിക് ആൻഡ് ആർട്‌സ് വാഫി കോളജിലെ വിദ്യാർഥി സംഘടനയായ മർതജുൽ ഹദാഖ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ആണ് സംസ്ഥാനതലത്തിൽ ഡയറിക്കുറിപ്പ് രചനാമത്സരം സംഘടിപ്പിക്കുന്നത്. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് സ്വാതന്ത്ര്യ സമരത്തിൽനിന്ന് നിന്ന് പോയ വി.ഡി സവർക്കർ രാജ്യം സ്വാതന്ത്ര്യം നേടിയ രാത്രിയിൽ എഴുതിയ ഡയറിയാണ് ഭാവനത്മകമായി എഴുതേണ്ടതെന്ന് മത്സരത്തിനുള്ള മാർഗനിർദേശത്തിൽ പറയുന്നു.

മലയാളത്തിലാണ് ഡയറി തയാറാക്കേണ്ടത്. രചനകൾ മൗലികമായിരിക്കണം. 30 വയസ്സിനുതാഴെ പ്രായമുള്ള ആർക്കും പങ്കെടുക്കാം. നാലു പേജിൽ കവിയരുതെന്നും നിർദേശത്തൽ പറയുന്നു. ആഗസ്റ്റ് 20 രാത്രി 10 മണിവരെയാണ് സമയം. മികച്ച ഡയറിക്ക് ഷൂവിനൊപ്പം 1,947 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഗ്ലാമറസ് ലുക്കില്‍ ഭാമ.. പൊളിയെന്ന് ആരാധകര്‍.. വൈറലായി പുത്തൻ ചിത്രങ്ങള്‍












Click it and Unblock the Notifications