മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ; ആർഎസ്എസ് പ്രവർത്തകനെ വെട്ടിയ കേസിലാണ് അറസ്റ്റ്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മഞ്ചേരി പയ്യനാട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍, സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നു. കഴിഞ്ഞ ദേശീയ പണിമുടക്ക് ദിനത്തില്‍ പയ്യനാട് സ്വദേശി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അര്‍ജ്ജുനെയാണ്(26) ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

മൂന്നാറിനെ ക്ലീനാക്കാന്‍ സബ്കളക്ടര്‍ മുന്നിട്ടിറങ്ങി!!! ക്ലീന്‍ മൂന്നാര്‍ ലക്ഷ്യം!!!

മഞ്ചേരി മുള്ളമ്പാറ സ്വദേശിയും എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമായ നമ്പിക്കുന്നന്‍ ശിഹാബിനെ(39 )യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണസംഘം രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ജനുവരി എട്ടിന് ദേശീയ പണിമുടക്ക് ദിനത്തില്‍ ഉച്ചക്ക് രണ്ടു ബൈക്കിലെത്തിയ നാലംഗ സംഘമാണ് അര്‍ജുനനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

shihab

വീടിനടുത്ത് റോഡരികില്‍ വെയ്റ്റിംഗ് ഷെഡില്‍ ഇരിക്കുകയായിരുന്നു. വെട്ടു കിട്ടിയ ഉടന്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് ഇയാള്‍ കൊല്ലപ്പടാതെ രക്ഷപ്പെട്ടത്. കൃത്യത്തില്‍ ഉള്‍പ്പെട്ട രണ്ട് ബൈക്കുകളും കണ്ടെടുക്കുകയും ഗൂഡാലോചനയില്‍ പങ്കെടുക്കുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് മുള്ളമ്പാറയില്‍ താമസിക്കുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ അസ് ലം, അഷറഫ് എന്നിവരെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്.

പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ കൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചു. ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. തെളിവെടുപ്പിനും മറ്റുമായി കസ്റ്റഡിയില്‍ വാങ്ങും. സി.ഐ എന്‍.ബി ഷൈജൂ, എസ്.ഐ ജലീല്‍ കറുത്തേടത്ത്, അന്വേഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍, ശശികുണ്ടറക്കാട്, സുരേഷ്, ഉണ്ണികൃഷന്‍, പി. സഞ്ജീവ്, സലീം, ദിനേശ്, രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. പ്രതിയുടെ മുഖം മറച്ചാണ് പോലീസ് ഹാജരാക്കിയത്.

Malappuram
English summary
SDPI worker arrested for murder attempt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X