ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറിനെ ക്ലീനാക്കാന്‍ സബ്കളക്ടര്‍ മുന്നിട്ടിറങ്ങി!!! ക്ലീന്‍ മൂന്നാര്‍ ലക്ഷ്യം!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറിനെ ക്ലീനാക്കാന്‍് മുന്നിട്ടിറങ്ങി ദേവികുളം സബ് കളകടര്‍ രേണു രാജ്. പൊതു ജനങ്ങളുടെ സഹകരണത്തോടെ തെക്കിന്റെ കാശ്മീരിനെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് സബ്കളക്ടറുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. മാസത്തില്‍ ഒരുദിവസം ഇത്തരത്തില്‍ ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നതിനാണ് പദ്ധതി ഇട്ടിരിക്കുന്നത്.

<strong>ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം നടക്കുന്നു, പൊതുജനാരോഗ്യമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് മന്ത്രി കെകെ ശൈലജ</strong>ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം നടക്കുന്നു, പൊതുജനാരോഗ്യമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് മന്ത്രി കെകെ ശൈലജ

ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മൂന്നാറില്‍ മാലിന്യ പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ക്ലീന്‍ മൂന്നാര്‍ പദ്ധതി അടക്കം നടപ്പിലാക്കിയെങ്കിലും ഇത് പാതി വഴിയില്‍ നിലച്ചിരുന്നു. ഇതോടെ വഴിയരികുകളിലടക്കം മാലിന്യങ്ങള്‍ കുന്നുകൂടാന്‍ തുടങ്ങിയ സാഹചര്യത്തിലാണ്് പൊതുജന പങ്കാളിത്വത്തോടെ മാലിന്യ പ്രശ്ന പരിഹാരത്തിനായി ദേവികുളം സബ് കളക്ടര്‍ രേണുരാജ് തന്നെ മുന്നിട്ടിറങ്ങിയത്.

Munnar cleaning

മാസത്തില്‍ ഒരു ദിവസം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി മാറ്റിവയ്ക്കണമെന്നും വരും നാളുകളിളും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുമ്പോട് പോകുമെന്നും സബ് കളക്ടര്‍ പറഞ്ഞു.മാലിന്യ വാഹിനിയായി മാറിയിരിക്കുന്ന മുതിരപ്പുഴയാറിനെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും മൂന്നറിനെ പ്ലാസ്റ്റി ഫ്രീ മേഖലയാക്കി മാറ്റുന്നതടക്കമുള്ള പരിപാടികള്‍ പൊതുജനങ്ങളുടേയും വ്യാപാരികളുടേയും സഹകരണത്തോടെ നടപ്പിലാക്കാനുമാണ് നിലവിലെ തീരുമാനം.

Idukki
English summary
Waste issue in Mmunnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X