17 - കാരിയെ ലൈംഗികമായി അപമാനിച്ചു! 18 - കാരൻ ജൂലൈ നാല് വരെ റിമാന്‍ഡിൽ
മലപ്പുറം: 17 - കാരിയെ ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ 18 - കാരനെ കോടതി റിമാന്‍ഡ് ചെയ്തു. പോക്‌സോ സ്‌പെഷ്യല്‍ കോടതിയുടേതായിരുന്നു നടപടി. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് നീട്ടിച്ചാലില്‍ മുഹമ്മദ് സഫ്വാന്‍ (18) നെയാണ് ജഡ്ജി കെ ജെ ആര്‍ബി റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചത്.
ജൂലൈ നാല് വരെയാണ് പ്രതിയുടെ റിമാന്റ് കാലയളവ്. 2022 ഫെബ്രുവരി 14 - ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് കേസിനെ അടിസ്ഥാനമാക്കിയുളള സംഭവം നടന്നത്.
പോത്തുകല്ലില്‍ അംഗന്‍വാടി ഡെവലപ്‌മെന്റ് പ്രൊജക്ടിന് എത്തിയ 17 കാരിയെ ലൈംഗികമായി അപമാനിക്കുകയായിരുന്നു പ്രതി.

സംഭവത്തിന് പിന്നാലെ, പ്രതി അപമാനിച്ചുവെന്ന് വ്യക്തമാക്കി പെണ്‍കുട്ടി കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മെയ് നാലിന് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശേഷം, കേസ് പോത്തുകല്‍ പൊലീസിന് കൈമാറുകയായിരുന്നു.
നിലവിൽ പോത്തുകല്ല് എസ് ഐ വിസി ജോണ്‍സണ്‍ ആണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 20 - ന് പിതാവിനും അമ്മാവനുമൊപ്പം സ്റ്റേഷനില്‍ ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് 18 - കാരനെ കോടതി റിമാന്‍ഡ് ചെയ്തത്.
3 കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് കഠിന ശിക്ഷ !
തൃശൂർ: ഒരേ വീട്ടിൽ താമസിക്കുന്ന 3 കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. താന്ന്യം കിഴക്കേനട പൈനൂർ കുന്തറ വീട്ടിൽ ബാബുവിനെയാണ് (50) കോടതി ശിക്ഷിച്ചത്. 5 വർഷം കഠിന തടവും 50,000 രൂപ പിഴ അടയ്ക്കാനുമാണ് കോടതി ശിക്ഷ. അതേസമയം, പിഴത്തുക ഇരയായ കുഞ്ഞിന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
ഒരേ വീട്ടിൽ താമസിക്കുന്ന ഒൻപതും ഏഴും അഞ്ചും പ്രായമുളള സഹോദരങ്ങളെ ഇയാൾ ഉപദ്രവിച്ചു എന്നാണ് കേസ്. ഇതിൽ ഏറ്റവും ഇളയ കുട്ടിയെ ഉപദ്രവിച്ച കേസിലാണ് ഒന്നാം അഡീഷനൽ സെഷൻസ് കോടതിയുടെ വിധി പറഞ്ഞത്.
തൊട്ടാല്‍ തീപ്പാറും, ഏജ്ജാതി ഹോട്ട്‌നെസ്സ്, മാളവിക ഇത് മാരക ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍
അതേസമയം, ഇയാൾക്ക് എതിരെ ഫാസ്റ്റ് ട്രാക്ക് കോടതിലും വിചാരണ നടന്നു വരികയാണ്. ഒൻപതും ഏഴും പ്രായമുളള രണ്ടു കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് വിചാരണ നടക്കുന്നത്. 2019 ലാണ് കേസിന് അടിസ്ഥാനമായ സംഭവം നടന്നത്. പീഡന വിവരം അഞ്ചു വയസ്സുകാരി അമ്മയോട് പറയവെയാണ് വിവരം പുറത്തായത്. ഇതിന് പിന്നാലെ, മറ്റു കുഞ്ഞുങ്ങളും പ്രതിയായ ബാബു ഉപദ്രവിച്ചതായി അമ്മയോട് വെളിപ്പെടുത്തി. ഇതിന് പിന്നലെ, അന്തിക്കാട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തു. പ്രോസിക്യൂഷന് വേണ്ടി ഹാജരായത് അഡ്വ ലിജി മധുവാണ്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications